• admin

  • June 26 , 2020

ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് കൈപറ്റിയ വിഷയവുമായി ബന്ധപ്പെട്ട്‌ സംയുക്തമായ സംഘത്തിന്റെ അന്വേഷണത്തിന് തീരുമാനമായി. എന്‍ഐഎ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത അന്വേഷണമാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുക. അതേസമയം, വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കുറെ വര്‍ഷങ്ങളായി ചൈനയുടെ സാമ്ബത്തിക സഹായം കൈപ്പറ്റിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം ഉന്നയിച്ച്‌ ഇന്നലെ ബിജെപി രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കൈപ്പറ്റിയ ഫണ്ടിനെ ആധാരമാക്കിയായിരുന്നു അരോപണം ഉയര്‍ന്നുവന്നത്. ചൈനയുടെ ഇന്ത്യയിലുള്ള എംബസി വഴിയാണ് കോണ്‍ഗ്രസ് പണം കൈപ്പറ്റിയത് എന്നും ബിജെപി ആരോപിച്ചിരുന്നു.