• admin

  • January 3 , 2023

പടിഞ്ഞാറത്തറ : വയനാട് ചുരത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഏക പരിഹാരം ആയ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി പുതുവത്സരദിനം മുതൽ പ്രക്ഷോഭത്തിലേക്ക് രാവിലെ 8 മണിക്ക് പാത എത്തിനിൽക്കുന്ന കുറ്റിയാം വയലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ ഉദ്ഘാടനം ചെയ്തു തരിയോട് പഞ്ചായത്ത് പ്രസിഡൻറ് ഷിബു മുഖ്യഅതിഥിയായി മംഗളം പള്ളി വികാരി ഫാദർ സനീഷ് വടാശ്ശേരി സമിതി ചെയർമാൻ ജോൺസൺ ഒ ജെ ക്ക് പതാക നൽകി യാത്ര ഫ്ലാഗ്ഓഫ് ചെയ്തു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വെള്ളമുണ്ട തരിയോട് പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട പടിഞ്ഞാറത്തറ ടൗണിൽ വൈകുന്നേരം സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു ഇതോടനുബന്ധിച്ച് നടക്കുന്ന ഒപ്പു ശേഖരണ ക്യാമ്പയിൻ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്മാൻ നിർവഹിച്ചു കമൽ തുരുത്തിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു ,മുൻ ജനപ്രതിനിധികളായ എം പി മുസ്തഫ ഹാജി , അന്ത്രു ഹാജി, ശകുന്തള ഷണ്മുഖൻ വാർഡ് അംഗങ്ങളായ സജി യു എസ്, റഷീദ് വാഴയിൽ ,അനീഷ് , നിഷ ,ബഷീർ ഈന്തൻ, ഷമീം പാറക്കണ്ടി ,ജോസഫ് പുല്ലു മാരിയിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോണി നന്നാട്ട് സുകുമാരൻ ,രാജീവൻ ,റഷീദ് ഞാർലേരി ,അബ്ദുല്ലാ പി.പി, വ്യാപാരി പ്രതിനിധി,പ്രേമൻ ചെറുകര , ഹരി മൊതക്കര , ബെന്നി മാണിക്കത്ത് പ്രസംഗിച്ചു. ഷമീർ കട വണ്ടി ഹംസ നരിപ്പാറ നാസർ പത്തായക്കോടൻ സലീം കൈരളി മമ്മൂട്ടി കാഞ്ഞായി സാജൻ തുണ്ടിയിൽ, ഉലഹന്നാൻ പട്ടരു മഠം,സന്ദീപ് സഹദേവൻ, അനൂബ് പ്രകാശ്, ബിജു വലിയപറമ്പിൽ, ജെയിംസ് മാണിക്കത്ത് , ജോബി മുണ്ടുപറമ്പിൽ ,എന്നിവർ നേതൃത്വം നൽകി പടിഞ്ഞാറത്തറ ടൗണിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ അനിശ്ചിതകാല റിലേ സമരം തുടങ്ങിയ കർമ്മസമിതി, യഥാകാലം നേതൃത്വത്തിൽനിന്നും ഇടപെടലുകൾ ഉണ്ടാകാതിരിക്കുകയും ബഡ്ജറ്റിൽ കേരള സർക്കാർ ഈ പാതയ്ക്ക് ആവശ്യമായി ഫണ്ട് വകയിരുത്തുന്നതിനായി ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യാത്തപക്ഷം സമരത്തിൻറെ രൂപവും ഭാവവും മാറുമെന്നും കർമ്മ സമിതി മുന്നറിയിപ്പ് നൽകി