വാഷിങ്ടണ്‍ : ന്യൂയോര്‍ക്കിനെ പ്രധാന കോവിഡ് ആഘാതമേഖലയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 8300 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് പ്രഖ്യാപനം. അമേരിക്കയുടെ അഞ്ചിലൊന്ന് ജനസംഖ്യ(ഏഴ് കോടിയോളം പേര്) ഇപ്പോള്‍ ജനങ്ങള്‍ ബന്തവസ്സിലാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ ഹോട്ടലുകളും സ്റ്റേഡിയങ്ങളും പാര്‍ക്കിങ് ഏരിയകളുമെല്ലാം ചികിത്സാ കേന്ദ്രങ്ങളായി മാറി. അമേരിക്കന്‍ പട്ടാളമാണ് ഇതിനുള്ള നേതൃത്വം നല്‍കുന്നത്. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിനെ കോവിഡ് ബാധയില്‍ അമേരിക്കയുട പ്രഭവകേന്ദ്രമായും ആഘാതമേഖലയായും പ്രഖ്യാപിച്ചത്. അതിനിടെ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ ഓഫീസ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ് എന്നിവിടങ്ങള്‍ പൂര്‍ണ്ണമായും ബന്തവസ്സിലാണ്. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാവുകയാണെങ്കില് രാജ്യം മുഴുവന്‍ ഏര്പ്പടുത്തുന്നതിനെ കുറിച്ചാലോചിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി