• admin

  • January 5 , 2023

അമ്പലവയൽ :   പൂപ്പൊലിയുടെ നാലാമത്തെ ദിവസമായ ജനുവരി നാലിന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നു കെ.വി.കെ. ട്രെയിനിങ് ഹാളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ കാർഷിക സെമിനാറുകൾ സംഘടിപ്പിച്ചു. ആദ്യ സെമിനാറിൽ "തുറസ്സായസ്ഥലത്തെ കൃത്യതാ കൃഷി - എൻജിനീയറിംഗ് വശങ്ങൾ " എന്ന വിഷയത്തിൽ കേളപ്പജി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി തവനൂർ, മലപ്പുറം പ്രൊഫസർ ഡോ. അബ്ദുൽ ഹക്കീം വി എം സംസാരിച്ചു. രണ്ടാമത്തെ സെമിനാറായ " "തുറസ്സായസ്ഥലത്തെ കൃത്യതാ കൃഷി - വിള പരിപാലന മുറകൾ" എന്ന വിഷയത്തിൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പി മണ്ണ് ശാസ്ത്രവിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. തുളസീ ക്ലാസ്സെടുത്തു. കർഷകർ ഉന്നയിച്ച തുറസായ കൃത്യത കൃഷി രീതിയെ കുറിച്ചുള്ള സംശയങ്ങൾ നിവാരണം നടത്തി. നൂറോളം കർഷകർ സെമിനാറിൽ പങ്കെടുത്തു.