• admin

  • January 14 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി:നിര്‍ഭയ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. നാലുപ്രതികളുടേയും ഡമ്മികള്‍ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവരെ 22-ന് രാവിലെ ഏഴിന് തൂക്കിലേറ്റാനാണ് കോടതിയുടെ ഉത്തരവ്. ആദ്യമായാണ് തിഹാര്‍ ജയിലില്‍ ഒരേസമയം നാലുപേരെ തൂക്കിലേറ്റാന്‍ പോകുന്നത്. ആരാച്ചാര്‍ക്കു പകരം ജയിലുദ്യോഗസ്ഥനാണ് ഡമ്മികള്‍ തൂക്കിലേറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു.