• admin

  • February 10 , 2020

കൊച്ചി :

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസല്‍ എട്ടു പൈസയും ഇന്ന് കുറഞ്ഞു. 22  ദിവസത്തിനിടെ പെട്രോളിനും ഡീസലിനും രണ്ട രൂപയിലേറെയാണ് കുറഞ്ഞത്.

പെട്രോള്‍ ലിറ്ററിന് 74 രൂപ 23 പൈസയാണ്  കൊച്ചിയില്‍ ഇന്നത്തെ വില. ഇന്നലെ ഇത് 74.28 രൂപ ആയിരുന്നു. 68 രൂപ 77 പൈസയാണ് ഇന്നത്തെ ഡീസല്‍ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്.

70 രൂപ 10 പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74 രൂപ 55 പൈസ, 69 രൂപ രൂപ 10 പൈസ എന്നിങ്ങനെയാണ്.

വ്യാഴാഴ്ചയാണ് ഏറെക്കാലത്തിനു ശേഷം പെട്രോള്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ഒഴിച്ചാല്‍ ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിട്ടില്ല.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില തുടര്‍ച്ചയായ ഇടിവു പ്രകടിപ്പിച്ചിരുന്നു. ചൈനയിലെ കൊറോണ ഭീതിയില്‍ ആവശ്യത്തില്‍ ഇടിവു വരുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു ഇത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം ക്രൂഡ് വില ഉയര്‍ന്നെങ്കിലും രാജ്യത്ത് വിലയിടിവു തുടരുകയാണ്.