• admin

  • January 24 , 2020

ഗുജറാത്ത് : ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത് വിശാല സഖ്യം. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ എല്‍.ഡി.എസ്.എഫും ബി.എ.പി.എസ്.എ യുമടങ്ങിയ സഖ്യവും ഒരു സ്വതന്ത്രനും ചേര്‍ന്നാണ് എ.ബി.വി.പിയെ പൂര്‍ണമായും പരാജയപ്പെടുത്തിയത്. നാല് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് ഒരു സീറ്റുപോലും നേടാനായില്ല. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ 26 വോട്ടുകള്‍ക്ക് എ.ബി.വി.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. ഇതുവരെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എ.ബി.വി.പിയുടെ കൂടെയായിരുന്നു. ആദ്യമായിട്ടാണ് ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഈ സീറ്റില്‍ വിജയിക്കുന്നത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എ.ബി.വി.പിക്കെതിരെ മത്സരിച്ച എല്‍.ഡി.എസ്.എഫ് സ്ഥാനാര്‍ഥി പ്രാചി 30 വോട്ടുകള്‍ നേടി ജയിച്ചു. സോഷ്യല്‍ സയന്‍സില്‍ ബി.എ.പി.എസ്.എയുടെ അഷ്റഫ് എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ 69 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലൈബ്രറി സയന്‍സില്‍ എസ്.എഫ്.ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനാണ് ജയം നേടിയത്.