• Lisha Mary

  • March 22 , 2020

ചണ്ഡീഗഢ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേവന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യ സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 13 പേര്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ രാജസ്ഥാനും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നാല് ജില്ലകള്‍ മാര്‍ച്ച് 25 വരെ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.