• Lisha Mary

  • April 21 , 2020

ജയ്പുര്‍ : രാജസ്ഥാനില്‍ കോവിഡ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചുവെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ. റാപ്പിഡ് ടെസ്റ്റിന് കാര്യക്ഷമത കുറവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശോധനാഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 5.4 ശതമാനമാണ്. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് അവസാന പരിഹാരമല്ല, കോവിഡ് സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രോഗനിര്‍ണയത്തിനല്ല, കോവിഡ് നിരീക്ഷണത്തിനും സാധ്യതയുള്ളവരുടെ പ്രാഥമിക പരിശോധനയ്ക്കുമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെന്ന് ഐ.സി.എം.ആര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ ഇതുവരെ 1570 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ മരിച്ചു.