• admin

  • February 15 , 2020

മാനന്തവാടി : കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി അന്താരാഷ്ട്ര റേഡിയോ നാടകോത്സവം സംഘടിപ്പിക്കുന്നു. മാറ്റൊലിയുടെ ആരംഭം മുതല്‍ എക്‌സപെര്‍ട്ട് വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്ന എം. പി. ജോസഫ് മാസ്റ്ററുടെ സ്മരണാര്‍ത്ഥമാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. 30 മിനിറ്റില്‍ കവിയാത്ത മലയാള നാടകങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. നാടകത്തിന്റെ ആശയത്തിലും അവതരണത്തിലും ഏതെങ്കിലും മതത്തെയോ രാഷ്ട്രീയത്തെയോ പേരെടുത്ത് പരാമര്‍ശിക്കാനോ മുറിവേല്‍പ്പിക്കാനോ പാടുളളതല്ല. ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ, സമിതികള്‍ക്കോ മൂന്ന് റേഡിയോ നാടകങ്ങള്‍ വരെ മത്സരത്തിലേക്ക് അയക്കാവുന്നതാണ്. നാടകങ്ങളുടെ ഓഡിയോ പതിപ്പിന്റെ വ്യക്തത ഉറപ്പാക്കണം. അല്ലാത്തവ സ്വീകരിക്കുന്നതല്ല. നാടകങ്ങള്‍ Email ആയോ Whatsapp ആയോ DVD ആയോ സമര്‍പ്പിക്കാം. നാടകം ലഭിക്കേണ്ട അവസാന തിയ്യതി 2020 മെയ് 15 വൈകിട്ട് 5 മണി. പുരസ്‌കാര നിര്‍ണയ സമിതി തെരഞ്ഞെടുക്കുന്ന മികച്ച നാടകങ്ങള്‍ക്കുളള പുരസ്‌കാരം 2020 ജൂണ്‍ ഒന്നിന് വിതരണം ചെയ്യും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന നാടകങ്ങള്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതം സമ്മാനമായി നല്‍കും. മികച്ച സംവിധായകന്‍, മികച്ച നടന്‍, നടി, ശബ്ദമിശ്രണം, എന്നിവയ്ക്ക് 2500 രൂപയുടെ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. നാടകങ്ങള്‍ അയയ്‌ക്കേണ്ട വിലാസം കണ്‍വീനര്‍, അന്താരാഷ്ട്ര റേഡിയോ നാടകോത്സവം, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി,നല്ലൂര്‍നാട് പി.ഓ, ദ്വാരക, 670745, Email radiomattoli@gmail.com Whatsapp number 9446034422.