• admin

  • August 9 , 2021

:

ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് വാക്സീൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ അനുമതി. രണ്ടാമത്തെ ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് യാത്രാനുമതി. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി വിമാനകമ്പനികൾ അറിയിച്ചു. നിലവിൽ ദുബായ് വീസക്കാർക്ക് മാത്രമാണ് അനുമതി നൽകുന്നത്. യാത്രക്കാർ ജി.ഡി.ആർ.എഫ്. എ അനുമതി നേടണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലവും നിർബന്ധമാണ്. യുഎഇയിൽ നിന്ന് വാക്സീൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്ക് ഈ മാസം അഞ്ചു മുതൽ പ്രവേശനാനുമതി നൽകിയിരുന്നു. അതേസമയം, സന്ദർശക വീസക്കാർക്കും കോവാക്സീൻ സ്വീകരിച്ചവർക്കും ഇതുവരെ അനുമതി നൽകിയിട്ടില്ല.