• admin

  • October 4 , 2020

വടക്കാങ്ങര : കോവിഡ് മഹമാരിയില്‍ മരവിച്ച സമൂഹത്തിന് പ്രതീക്ഷയുടേയും പ്രത്യാശയുടേയും സന്ദേശവുമായി ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ ഓണ്‍ലൈന്‍ കലോല്‍സവം ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. കുട്ടികളുടെ സര്‍ഗ വാസനകളെ വളര്‍ത്താനും സമൂഹത്തിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തുവാനും കലോല്‍സവങ്ങള് ‍സഹായകമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ആടിയും പാടിയും കഥ പറഞ്ഞും മിമിക്രി കാണിച്ചും ക്രിയാത്മകതയുടെയും ഭാവനയുടേയും ചിറകിലേറി കുരുന്നു പ്രതിഭകള്‍ വിസ്മയം തീര്‍ത്തപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമൊക്കെ ആത് മനിര്‍വൃതിയില്‍ സായൂജ്യം കൊണ്ടു. പ്രൊഫസര്‍ ആബിദ് ഹുസൈന്‍ എം. എല്‍. എ. പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ അനസ് കരുവാട്ടില്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യാ ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍സാന പി.വി, മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സി.സി.എ. മേധാവി ശശികുമാര്‍ സോപാനത്ത് സ്വാഗതവും ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ്.എം. അബ്ദുല്ല നന്ദിയും പറഞ്ഞു.