• admin

  • April 14 , 2022

കൽപ്പറ്റ : ഭാരതീയ ജനതാ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ജില്ലാ കാര്യാലയത്തിൽ വച്ച് ഡോ. ബി. ആർ അംബേദ്കറിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അവർണ വിഭാഗത്തിന്റെ പടത്തലവൻ,സാമൂഹിക പരിഷ്കർത്താവ്,ഭരണഘടന ശില്പി എന്നീ നിലയിലാണ് ഡോക്ടർ ബി ആർ അംബേദ്കറിനെ രാഷ്ട്രം അനുസ്മരിക്കുന്നത്.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്തു.ദളിത് വിഭാഗത്തിൽ ജന്മം എടുക്കുകയും, പഠനകാലത്ത് തൊട്ടുകൂടായ്മയുടെയും, വർഗ്ഗ വിവേചനത്തന്റെയും തിക്ത അനുഭവങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ നിയമ മന്ത്രി ആവുകയും ചെയ്ത അംബേദ്കറുടെ ജീവിതം നമുക്ക് ഓരോരുത്തർക്കും പ്രചോദനമാണെന്ന് അദ്ദേഹം അനുസ്മരണ സംഭാഷണത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനമാണ് ഭാരതീയ ജനതാ പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.