• Lisha Mary

  • March 9 , 2020

റിയാദ് :

സൗദി അറേബ്യയില്‍ നാല് പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഒമ്പത് രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. ഒരു സൗദി സ്വദേശിക്കും രണ്ട് ബഹ്‌റൈന്‍ സ്വദേശികള്‍ക്കും ഒരു അമേരിക്കന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്. ചൈനയിലേക്കുള്ള യാത്രയും പ്രവേശനവും സൗദി നേരത്തെ വിലക്കിയിരുന്നു.

ഈ രാജ്യങ്ങളിലേക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നടക്കമുള്ള കണക്ഷന്‍ വിമാനങ്ങളേയും ബാധിക്കും. ഇന്ന് മുതല്‍ സ്‌കൂളുകള്‍ അടിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്.