റിയാദ് : കൊറോണ വൈറസ് പടരുന്ന സഹചര്യത്തില്‍ സൗദി അറേബ്യ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊവിഡ് 19 ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ കഴിയൂ. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയുടെ ഇരുപത്തി നാല് മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കൂ. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ബോര്‍ഡിങ്ങ് പാസുകള്‍ നല്‍കാവൂ എന്ന് കൊറോണ ബാധിത രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ തീരുമാനം പതിനായിരക്കണക്കിനു മലയാളികളെ ബാധിക്കും. നാട്ടില്‍ അവധിക്ക് പോയവരുടെ സൗദിയിലേക്കുള്ള മടക്കം അനിശ്ചിതമായി വൈകാന്‍ പുതിയ നടപടി കാരണമാകും. വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. യു എ ഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇനി മുതല്‍ റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. എയര്‍ പോര്‍ട്ടുകള്‍ വഴി മാത്രമേ വിദേശത്ത് നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കൂ എന്ന് സൗദി ഭരണ കൂടം അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി