• admin

  • January 5 , 2020

ഡല്‍ഹി : ഡല്‍ഹി :നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ച ഇനിയും താഴുമെന്ന് റിപ്പോര്‍ട്ട്. മോത്തിലാല്‍ ഓസ്വാളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ഇപ്പോഴത്തേതിന് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രവര്‍ത്തന സൂചികയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ റിപ്പോര്‍ട്ടാണിത്. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.