• Lisha Mary

  • March 17 , 2020

കാക്കനാട് : കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനും കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ മൂന്നു പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവുമായി സമ്പർക്കത്തിലേർപ്പെട്ട ജീവനക്കാർ നേരത്തെ തന്നെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളതാണ്. 10 ദിവസം കഴിഞ്ഞു. ഇവർ ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.