• admin

  • September 30 , 2022

കൽപ്പറ്റ : ആൾ ഇന്ത്യ വീര ശൈവ മഹാസഭ വയനാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി മുതൽ കണിയാമ്പറ്റ നിവേദിത സ്കൂളിലാണ് പരിപാടി. ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഒ.ആർ.കേളു എം.എൽ.എ. മുഖ്യാതിഥിയാകും. കേരളത്തിൽ വിവിധ ജാതി പേരുകളിലായി അറിയപ്പെടുന്ന ഗൗഡർ, ഗൗഡ, ചിഗായത്ത്, ശിവ മതം തുടങ്ങിയ ജാതിക്കാരെ വീരശൈവ ലിംഗായത്ത് സമുദായത്തിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒ.ബി.സി.ഒ .ഇ.സി.യിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനും നവോത്ഥാ ന നായകനും രാഷ്ട്ര തന്ത്രജ്ഞനും വീര ശൈവ ആചാര്യനുമായ ജഗത്ഗുരു ശ്രീ ബസവേശ്വരൻ വിഭാവനം ചെയ്ത വീര ശൈവ ലിംഗായത്ത് സിദ്ധാന്തം കേവലം ഒരു ജാതി വ്യവസ്ഥിതിയോ മത വിശ്വാസമോ അല്ലന്നും സമഗ്രമായ ഒരു ജീവിത ദർശനമാണെന്നും സാമൂഹിക, രാഷ്ട്രീയ ,സാമ്പത്തിക ,ത്തദ്ധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരമാണന്നും ഭാരവാഹികൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വി.സജീവ്, ജില്ലാ സെക്രട്ടറി സി.ആർ.സുരേന്ദ്രൻ, മറ്റ് ഭാരവാഹികളായ രാജേന്ദ്രൻ, മഞ്ജുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.