കൽപ്പറ്റ : ലീവ് സറണ്ടർ അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് വെറും കബളിപ്പിക്കൽ മാത്രമാണെന്നും യഥാർത്ഥത്തിൽ മാർച്ച് 20 വരെ വീണ്ടും മരവിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന സർക്കാർ ക്ലിഫ് ഹൗസിൽ ആഡംബര കാലിതൊഴുത്ത് കെട്ടുന്നതിനും, നീന്തൽക്കുളം പണിയുന്നതിനും, വിദേശയാത്ര നടത്തുന്നതിനും ധൂർത്തടിക്കുന്ന പണം നിയന്ത്രിച്ച് മാതൃക കാട്ടുകയാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കാനും, പാർട്ടിക്കാരെ തിരുകിക്കയറ്റാൻ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാർക്കു വേണ്ടി ശബ്ദിക്കേണ്ട ഇടതു സംഘടനകൾ ന്യായീകരണ ക്യാപ്സൂളുകൾ നിരത്തി അടിമപ്പണി ചെയ്ത് സ്വയം അപഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ്.ബെന്നി, ഗ്ലോറിൻ സെക്വീര, എം.വി.സതീഷ്, ഇ.വി.ജയൻ, പി.ജെ.ഷിജു, കെ.എൻ.റഹ്മത്തുള്ള, ബിജു ജോസഫ്, കെ.പി.പ്രതീപ, എ.സുഭാഷ്, പി.റീന തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. രമാകാന്തൻ, റോബിൻസൺ ഫ്രാങ്കോ, കെ.സി.ജിനി, എം.ഏലിയാസ്, കെ.സെൽജി, സി.കെ.ബിനുകുമാർ, കെ.സി.എൽസി, സുജേഷ്, ദേവി, ജോബ്സൺ ഫെലിക്സ് തുടങ്ങിയവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി