കല്‍പ്പറ്റ : റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.10 ന് ചടങ്ങുകള്‍ ആരംഭിക്കും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് എന്നി വിഭാഗങ്ങളുടെ 34 പ്ലാറ്റൂണുകള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കും. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടക്കും. എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ഫോഴ്സ് എന്നീ വിഭാഗങ്ങളില്‍ ഏറ്റവും നല്ല പരേഡ് ടീമിന് റോളിംഗ് ട്രോഫി നല്‍കും. ജില്ലയില്‍ മികച്ച ഉച്ചഭക്ഷണം നല്‍കുന്ന സ്‌കൂളിനുള്ള മിനിസ്റ്റേഴ്സ് ട്രോഫി ചടങ്ങില്‍ വിതരണം ചെയ്യും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി