കൽപ്പറ്റ : മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് പി.പി. ഷൈജൽ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദരണീയനായ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഭീക്ഷണിയുണ്ടെന്ന വാർത്തക്ക് പുറകിൽ ജിഫ്രി തങ്ങൾ മാധ്യമ ശ്രദ്ധ നേടാൻ വേണ്ടി വില കുറഞ്ഞ ചെപ്പടി വിദ്യ കാണിക്കുകയാണെന്ന തരത്തിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി യഹ്യാഖാൻ തലക്കൽ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണ്. വഖഫ് വിഷയത്തിൽ സമസ്ത നിലപാടിനെതിരെ മുല്ലാ പൊളിറ്റിക്സ് എന്ന തലക്കെട്ടിൽ ഇദ്ദേഹം സമസ്ത നിലപാടിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രസ്താവന നടത്തിയിരുന്നു. ജിഫ്രി തങ്ങളെ ഡൽഹി ഇമാമിനോട് തുലനം ചെയ്തും ഇദ്ദേഹം അവഹേളന പ്രസ്താവന നടത്തിയിരുന്നു. യു.ഡി.എഫ് നേതാക്കളെയും സമുദായ നേതാക്കളെയും സമൂഹത്തിൽ സർവ്വാദരണീയരായ വ്യക്തിത്വങ്ങളെയും ആക്ഷേപിക്കൽ ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ്. പിന്നീട് ക്ഷമാപണം നടത്തി രക്ഷപെടുന്ന രീതി ഇനി അംഗീകരിക്കാനാവില്ല. എം.ഐ ഷാനവാസ് ഒന്നര ലക്ഷം വോട്ടിന് വിജയിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ രണ്ടാം തവണ മത്സരിക്കാനെത്തിയപ്പോൾ ദേശാടന കിളി എന്നാക്ഷേപിച്ച് നിരന്തര വിമർശനങ്ങൾ നടത്തി അദ്ദേഹത്തിന്റെ ഭൂരിപക്ഷം ദയനീയമായ 25000ത്തിലേക്കെത്തിക്കാൻ ഇദ്ദേഹത്തിന്റെ നിരന്തര പ്രസ്താവനകൾ കാരണമാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ സമാദരണീയനായ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്ത വന്നപ്പോൾ മുല്ലപ്പള്ളിയെ ഇദ്ദേഹം രൂക്ഷമായി വിമർശിക്കുകയുണ്ടായി. ജില്ലയിലെയും സംസ്ഥാനത്തെയും മുതിർന്ന മത സാമുദായിക രാഷ്ട്രീയ നേതാക്കളെയൊക്കെ പുച്‌ഛത്തോടെയും വെറുപ്പോടെയും കാണുന്ന ഇദ്ദേഹം ഒരു തരം സൈക്കോ പേഴ്സണാണ്. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന ഇദ്ദേഹത്തിന്റെ മാനസിക നില തകരാറിലാണ്. മന്നാർ ഗുഡി മാഫിയയുടെ തലപ്പത്തുള്ള ഇദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ല. ജില്ലയിലെ പാർട്ടിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വിഭാഗീയത ഉടലെടുത്തത് ഇദ്ദേഹം ജില്ലാ സെക്രട്ടറിയായി വന്നതിനു ശേഷമാണ്. എല്ലാ നേതാക്കളെയും നോക്കുകുത്തിയാക്കി ഇദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ വഴി ജില്ലയിലെ ലീഗിന്റെ അസ്ഥിവാരം തകർന്നിരിക്കയാണ്. ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്തയുടെ വിശ്വാസി സമൂഹം ഒന്നടങ്കം ലീഗിനെതിരായി പരസ്യമായി രംഗത്തു . വന്നിരിക്കുന്നു. എം എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ടായിരിക്കെ എന്റെ പേരിൽ മാധ്യമങ്ങളിൽ വന്ന പരാമർശങ്ങൾക് വിശദീകരണം നൽകിയതിനാണ് എന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. 42 രാഷ്ട്രീയ കേസുകൾ തന്റെ പേരിൽ ബാക്കിപത്രമായി നിലനിൽക്കുന്നു -. എന്നാൽ ഇത്രയും ഗുരുതരമായ പരാമർശങ്ങൾ നടത്തിയ പാണക്കാട് കുടുംബത്തെ പോലും പലപ്പോഴും വിമർശിച്ച ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും അടിയന്തിരമായി പുറത്താക്കാൻ ജില്ലാ ലീഗ് നേതൃത്വം തയാറാകണമെന്നും ഷൈജൽ ആവശ്യപ്പെട്ടു. .
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി