• Lisha Mary

  • March 28 , 2020

മുംബൈ : മുംബൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈ നഗരത്തില്‍ ക്ലിനിക്ക് നടത്തികൊണ്ടിരിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ധേരി,കലീന എന്നിവിടങ്ങളിലാണ് ഇവരുടെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ ഈ ഡോക്ടര്‍മാര്‍ പരിശോധിച്ചത് മുന്നൂറിലധികം രോഗികളെയാണ്. മഹാരാഷ്ട്രയില്‍ മൊത്തം 124 പേരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ചേരിനിവാസികളിലും കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാരിലും കൊറോണ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.