മുംബൈ : മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വിപൂലീകരണത്തില്‍ മുഖ്യമന്ത്രി ഉദ്ധവ്താക്കറെ നിര്‍ദേശിച്ച വകുപ്പുകള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി അംഗീകരിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രധാന വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയിലാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ധനകാര്യം കൈകാര്യം ചെയ്യും. എന്‍.സി.പിയുടെ അനില്‍ ദേശ് മുഖ് ആഭ്യന്തരം കൈകാര്യം ചെയ്യും. ഉദ്ധവ് താക്കറെയുടെ മകനും ശിവസേനയുടെ എം.എല്‍.എയുമായ ആദിത്യ താക്കറെക്കാണ് പരിസ്ഥിതി, ടൂറിസം വകുപ്പുകള്‍. ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെക്കാണ് നഗര വികസന മന്ത്രാലയത്തിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എയുമായ ബാലാസാഹേബ് തോറത്ത് റവന്യൂ വകുപ്പും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പൊതുമരാമത്ത് വകുപ്പും കൈകാര്യം ചെയ്യും. എന്നാല്‍ മന്ത്രിസഭാ വികസനത്തില്‍ അതൃപ്തി അറിയിച്ച് ശിവസേനാ നേതാവ് അബ്ദുള്‍ സത്താറും കോണ്‍ഗ്രസ് നേതാവ് കൈലാഷ് ഗൊറന്തിയലും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാബിനറ്റ് റാങ്ക് ലഭിച്ചില്ലെന്നതിനാലാണ് ഇരുവരും രാജിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി