• admin

  • March 3 , 2020

സുല്‍ത്താന്‍ബത്തേരി :

സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരനായ യുവാവ് മരിച്ചു. നെല്ലറച്ചാല്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. 

കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഗീതിക എന്ന ബസ്സും TN22 BE 3846 രജിസ്ട്രേഷനില്‍ നമ്പറിലുള്ള കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിറയെ യാത്രക്കാരുമായി വന്ന ബസ് കാറിലിടിച്ച ശേഷം മരത്തിലിടിച്ച് മറിയുകയായിരുന്നു..