• Anekh Krishna

  • August 11 , 2023

ന്യൂഡൽഹി :

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ റീബ്രാന്‍ഡ് ചെയ്തു. രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് റീബ്രാന്‍ഡ് ചെയ്തത്.വിസ്ത എന്ന പേരില്‍ പുതിയ ലോഗോ കമ്ബനി അവതിരിപ്പിച്ചു. അതിരുകളില്ലാത്ത സാധ്യതകളേയും പുരോഗമനപരതയേയും കമ്ബനിയുടെ ധീരമായ പുതിയ കാഴ്ചപ്പാടിനേയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്ബനി വ്യക്തമാക്കി.എയര്‍ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന ഡിസംബറിലാണ് പുതിയ ലോഗോ നിലവില്‍ വരുന്നത്. ലോകത്തിന്റെ എല്ലാകോണില്‍നിന്നുമുള്ള അതിഥികള്‍ക്ക് സേവനം നല്‍കുന്ന ലോകോത്തര വിമാനക്കമ്ബനിയായി എയര്‍ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാന്‍ഡ് ഉദ്ദേശിക്കുന്നത് . ആഗോളതലത്തില്‍ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയര്‍ഇന്ത്യ സി.ഇ.ഒ. കാമ്ബല്‍ വില്‍സണ്‍ പറഞ്ഞു.