കോട്ടയം : പി.എസ്.സി. ജനുവരി 23ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ വകുപ്പുകളിലേക്കുള്ള ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്കുള്ള പൊതുപരീക്ഷ ജനുവരി 28ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ നടക്കും. ജനുവരി 23ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ്(കാറ്റഗറി നമ്പർ 003/19) തസ്തികയിലേക്കുള്ള പരീക്ഷ ജനുവരി 27ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ നടക്കും. ജനുവരി 30ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കേരള ജലഅതോറിറ്റിയിലെ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/20) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ നടക്കും. പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി