കൊച്ചി : നടന് മോഹന്‍ ലാലിനെതിരെ കേരളം ഫിലിം ചേംബര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ ലാല്‍ ചിത്രമായ ദൃശ്യം2 തിയറ്റര്‍ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റര്‍ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹന്‍ ലാലിനു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. സൂപ്പര്‍ താരത്തിനോ സൂപ്പര്‍ നിര്‍മാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും ഫിലിംചേംബര്‍ പ്രതികരിച്ചു.പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകന് പ്രഖ്യാപിച്ചത്. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നെങ്കിലും നിര്‍മാതാവും അണിയറ പ്രവത്തകരും തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല. മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ദൃശ്യം 2 ഒടിടിയിലേക്ക് വിട്ടതെന്നാണ് നിര്‍മാതാവ് അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ പുതിയ പ്രഖ്യാപനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി