• admin

  • March 1 , 2020

ബാങ്കോക്ക് :

 തായ്‍ലൻ‍ഡിൽ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസും ഡെങ്കിപ്പനിയും ബാധിച്ച് 35 വയസ്സുകാരനാണു മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. തായ്‍ലൻഡിൽ ജനുവരി മുതൽ ഇതുവര 42 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ശനിയാഴ്ച ഒരാളിൽകൂടി വൈറസ് ബാധ കണ്ടെത്തി.

21 വയസ്സുകാരനാണു ഒടുവിൽ കൊറോണ ബാധിച്ചത്. രോഗം ബാധിച്ച 42 പേരിൽ 30 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി. 11 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഈയാഴ്ച ലോകത്ത് ആറു രാജ്യങ്ങളിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്.