• admin

  • October 16 , 2020

: കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ലോകം പകച്ചു നില്‍ക്കുമ്ബോള്‍ പ്രതീക്ഷയാവുകയാണ് ഒരു നവജാത ശിശുവിന്റെ ചിത്രം. ജനിച്ചയുടന്‍ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സര്‍ജിക്കല്‍ മാസ്ക് വലിച്ചൂരാന്‍ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമര്‍ ചെഅയൈബ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവജാത ശിശുവിനെ ഡോക്ടര്‍ കൈയ്യില്‍ എടുത്തു പിടിച്ചിരിക്കുന്നതും കുഞ്ഞ് ഡോക്ടറുടെ മാസ്ക് വലിച്ചൂരാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. മാസ്കിനുള്ളിലെ ഡോക്ടറുടെ ചിരിക്കുന്ന മുഖവും ചിത്രത്തില്‍ കാണാം. 'നമ്മള്‍ ഉടന്‍‌ തന്നെ മാസ്‌കുകള്‍ ഊരിമാറ്റാന്‍‌ പോകുന്നു എന്നതിന്റെ ഒരു അടയാളം നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു'- എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഡോ. സമര്‍ ചെഅയൈബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നല്ലൊരു ഭാവി ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് പലരും കമന്‍റ് ചെയ്തു. 2020ന്റെ ചിത്രം(photo of 2020) എന്നാണ് മറ്റു ചിലര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.