വെള്ളമുണ്ട : പോലീസിനെ ജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വെള്ളമുണ്ട പോലീസ് സ്റ്റേഷന് കീഴിലുള്ള 2022-23 വര്‍ഷത്തെ ജനമൈത്രി പോലീസ് ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു.പോലീസ് സ്റ്റേഷന് പരിസരത്ത് നടന്ന യോഗത്തില്‍ വെച്ച് എസ് എച്ച് ഒ കെ എ ഷറഫുദ്ദീന് സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ മൊയ്തു അദ്ധ്യക്ഷം വഹിച്ചു.സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് 24 അംഗ സമിതി രൂപീകരിച്ചത്.വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി സ്റ്റേഷന് പരിധിയിലെ വിദ്യാലയങ്ങളിലും കോളനിപ്രദേശങ്ങളിലും ടൗണുകളിലും കാര്യക്ഷമമായി ഇടപെടല്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.സി പി ഒ സുവാസ്,ഡബ്ള്യു സി പി ഒ സിഡിയ ഐസക്,പൊതുപ്രവര്‍ത്തകരായ എസ് കെ തങ്ങള്‍,അസീസ്മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി