ആലപ്പുഴ :
എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യമെങ്കില്‍ എയ്ഡഡ് സ്കൂളുകള്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
'കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്ന രീതി ചില സ്കൂളുകള്‍ക്കുണ്ട്. ആ അപഥസഞ്ചാരകരെ കണ്ടില്ലെന്ന് നടിക്കാനാവില്ല. മാനേജര്‍മാര്‍ മുന്നോട്ടുവച്ച നിര്‍ദേശമൊന്നും ഞങ്ങളെ ഭയപ്പെടുത്തുന്നതല്ല. അത് ആലോചിക്കണം. നിങ്ങള്‍ എടുത്തോ ഞങ്ങള്‍ക്ക് വാടക നല്കിയാല് മതി എന്ന നിര്‍ദ്ദേശം സര്‍ക്കാരിനെ വിരട്ടാന്‍ പറഞ്ഞതാണെങ്കിലും ഞാന്‍ അത് ഗൗരവമായി എടുക്കുകയാണ്. അതിലേക്ക് പോകുന്നുണ്ടോ ? അതേക്കുറിച്ച് ചര്‍ച്ചചെയ്യാം. അധ്യാപകരുടെ ശമ്പളം മുഴുവന്‍ സര്‍ക്കാരല്ലേ നല്‍കുന്നത്. അതിനൊപ്പം ചെറിയ വാടകകൂടി നല്‍കുന്നത് വലിയ കാര്യമാണോ?'- മുഖ്യമന്ത്രി ചോദിച്ചു.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണം സംബന്ധിച്ച ബജറ്റ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി