• admin

  • February 9 , 2020

ന്യൂഡൽഹി :

ചൈനയിലെ ജനങ്ങളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് കത്തയച്ചു. കത്തിൽ കൊറോണ വൈറസ് ബാധയേറ്റ് ജീവൻ നഷ്ടപ്പെട്ടവരെ അനുശോചിക്കുകയും നിലവിലെ സാഹചര്യം നേരിടുന്നതിനു ചൈനയ്ക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

വൈറസ് ബാധ തടയാൻ ഏതുവിധത്തിലുള്ള സഹായവും നൽകാമെന്ന ഇന്ത്യ ഉറപ്പു നൽകി. ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായം നൽകിയതിന് ചിൻപിങ്ങിന് മോദി നന്ദിയും അറിയിച്ചു. 

ഫെബ്രുവരി 9 വരെയുള്ള കണക്ക് പ്രകാരം 37,554 പേർക്കാണ് ലോകമെമ്പാടും കൊറോണ സ്ഥിരീകരിച്ചത്. 37,198 പേരും ചൈനയിൽ നിന്നാണ്. 813 പേർ മരിച്ചിരിക്കുന്നു, അതിൽ 812 പേരും ചൈനയിലെ വിവിധ പ്രവിശ്യകളിലുള്ളവർ. ഒരാൾ ഫിലിപ്പീൻസിലും, അതും ചൈനീസ് സ്വദേശിയായിരുന്നു.