• Anekh Krishna

  • August 10 , 2023

ന്യൂഡൽഹി :

ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനിലെത്താന്‍ ഇനി രണ്ടാഴ്ച മാത്രം. ഈ മാസം 23 ന് തന്നെ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയ ശേഷമുള്ള രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് വിജയകരമായി നടന്നു. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു ഭ്രമണപഥം താഴ്ത്തല്‍. ചന്ദ്രനില്‍ നിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഇപ്പോള്‍ പേടകം. മൂന്ന് തവണ കൂടി ഭ്രമണപഥം താഴ്ത്തും.ചന്ദ്രനോട് 100 കിലോമീറ്റര്‍ അടുത്തെത്തുമ്ബോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് വിക്രം ലാന്‍ഡര്‍ ഒറ്റക്ക് സഞ്ചരിക്കും. പേടകത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.