• Lisha Mary

  • March 17 , 2020

ആലപ്പുഴ :

 ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന്റെ ഭാഗമായി ജില്ല അതിര്‍ത്തിയായ അരൂരില്‍ വാഹനയാത്രക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കി. അരൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പോലീസും സംയുക്തമായാണ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പരിശോധിച്ച് ആവശ്യമായ ബോധവത്ക്കരണം നല്‍കിയത്.
യാത്രക്കാരുടെ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും കോവിഡ് 19ന്റെ വ്യാപനത്തിനെതിരെ പാലിക്കേണ്ട മുന്‍കരുതലുകള്‍, വ്യക്തിശുചിത്വം എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുകയും ചെയ്തു. കൃത്യമായി കൈകള്‍ വൃത്തിയാക്കുന്ന രീതി, സാനിറ്റൈസര്‍ ഉപയോഗിക്കുന്ന വിധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. യാത്രക്കാരുടെ വിവരങ്ങളും ശേഖരിച്ചു.
ഇതുവരെ നൂറില്‍പരം വാഹനങ്ങള്‍ പരിശോധിച്ചതായി അരൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ജവഹര്‍ പറഞ്ഞു.