• admin

  • February 26 , 2020

കല്‍പ്പറ്റ : വയനാട് കര്‍ഷക കൂട്ടായ്മയുടെയും കോഫി ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാപ്പി കര്‍ഷകര്‍ക്കായി വെള്ളാരംകുന്ന് റീജിയണല്‍ കോഫി റിസര്‍ച്ച് സ്റ്റേഷനില്‍ മാര്‍ച്ച് നാലിനു രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ ക്ലാസ് നടത്തും. നഴ്‌സറി നിര്‍മാണം, വളപ്രയോഗം, കവാത്ത്, ഗ്രാഫ്റ്റിംഗ്, മണ്ണുപരിശോധന തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 125 പേര്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. വെള്ളാരംകുന്നില്‍നിന്നു റിസര്‍ച്ച് സ്റ്റേഷനിലേക്കു രാവിലെ 9.30 മുതല്‍ വാഹനസൗകര്യം ഉണ്ടാകും. ഭക്ഷണം സൗജന്യമായി നല്‍കും. രജിസ്ട്രേഷനും വിശദവിവരത്തിനും 9946609925 എന്ന നമ്പരില്‍ ബന്ധപ്പെടാം. പങ്കെടുക്കുന്നവര്‍ തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ണിന്റെ നാലു സാംപിള്‍ പരിശോധനയ്ക്കു കരുതണം.