• admin

  • June 22 , 2022

കൽപ്പറ്റ : എസ്.ഡി.പി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് "ബുൾഡോസർ ഫാഷിസവും ഇന്ത്യൻ ജനാധിപത്യവും" എന്ന വിഷയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. രാജ്യത്ത് പൗരസമൂഹത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന സംഘ്പരിവാർ ഭരണകൂടത്തിൻ്റെ ഹിഡൻ അജണ്ടയുടെ ഭാഗമാണ് ബുൾഡോസർ രാഷ്ട്രീയം. വ്യാജ കേസുകളിൾ പ്രതിചേർക്കുകയും തുടർന്ന് പ്രതിയെ കിട്ടിയില്ലെന്നും സഹായിച്ചുവെന്നും ആരോപിച്ച് ബന്ധപ്പെട്ടവരുടെ വീടുകൾ ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും കോടതികളെപ്പോലും തെറ്റിദ്ധരിപ്പിച്ചും ഭരണകൂട ഭീകരത രാജ്യത്ത് നടപ്പിലാവുകയാണ്. പൊതുബോധത്തിൻ്റെ മൗനമാണ് പൗരൻമാരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു നൽകേണ്ട ഭരണകൂടത്തിന് ഒളിയജണ്ടകൾ നടപ്പിലാക്കാനുള്ള ധൈര്യം നൽകുന്നത്. UP സർക്കാർ ഇസ്രയേലിൻ്റെ ഫലസ്തീൻ അധിനിവേശമാണ് മാതൃകയാക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ ഇരഞ്ഞിക്കൽ പറഞ്ഞു. കൽപ്പറ്റ വരുൺ ടൂറിസ്റ്റ്ഹോമിൽ നടന്ന ചർച്ചാസംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിവിധ രാഷ്ട്രീയ- മനുഷ്യാവകാശ- പൗരാവകാശ പ്രവർത്തകർ പങ്കെടുത്ത സംഗമത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വക്കറ്റ് കെ.എ അയ്യൂബ് മോഡറേറ്ററായി. ടി.നാസർ സ്വാഗതവും എൻ.ഹംസ നന്ദിയും പറഞ്ഞു.