• admin

  • July 21 , 2022

മാനന്തവാടി : " വേര് " ക്യാമ്പയിനിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക അധ്യക്ഷനായി. ജന.സെക്രട്ടറി അജ്നാസ് പുലിക്കാട് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായ നാസർ അഞ്ച്കുന്ന്, അഫ്സൽ ഷാൻ പാണ്ടിക്കടവ്, ശാഫി ദ്വാരക, നസീം എടവക, ജിൻഷാദ്, ശംനാസ് കെ.പി,നാഫിൽ, മിദ്ലാജ് മായൻ തുടങ്ങിയവർ സംസാരിച്ചു. ജൂലൈ 31 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.