ന്യൂഡല്‍ഹി :
കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല.
ഭാഗികമായ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷന്മാരായി പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്, ജോസഫ് വാഴയ്ക്കന്, ടി. സിദ്ദിഖ്, പത്മജ വേണുഗോപാല്‍ എന്നിവരടക്കം 12 ഉപാധ്യക്ഷന്മാരെയും പാലോട് രവി, എഎ ഷുക്കൂര്‍, കെ. സുരേന്ദ്രന് എന്നിവരടക്കം 34 ജനറല്‍ സെക്രട്ടറിമാരും ആണ് പട്ടികയിലുള്ളത്. കെ. കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും.
എ-ഐ ഗ്രൂപ്പുകള്‍ക്ക് കൃത്യമായ പ്രാതിനിധ്യവും സാമുദായിക പരിഗണനകളും കണക്കിലെടുത്തുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ പദവി എന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ എംഎല്‍എമാരോ എംപിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി