• Lisha Mary

  • March 13 , 2020

: ജറുസലേം: കൊറോണ വൈറസിനെതിരേ ഇസ്രയേല്‍ ഗവേഷകര്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അടുത്തദിവസങ്ങളില്‍ത്തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. എന്നാല്‍, വാക്്‌സിന്‍ ഇനിയും ലാബ് പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.