• Lisha Mary

  • March 13 , 2020

റോം : കൊറോണ വൈറസ് ഇറ്റലിയില്‍ പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇറ്റലിയില്‍ 189 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 1016 കടന്നു. 2651 ആയി വൈറസ് ബാധിതരുടെ എണ്ണം ഇറ്റലിയില്‍ ഉയര്‍ന്നതും ആശങ്ക കൂട്ടുന്നു. ഇറ്റലിയില്‍ 15,113 പേര്‍ക്കാണ് കൊറോണ ബാധ സംശയിക്കുന്നത്. രാജ്യത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടക്കുകയും, യാത്രവിലക്ക് ഏര്‍പ്പെടുത്തി നിയന്ത്രണം അതീവ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജനങ്ങളില്‍ ഭൂരിഭാഗവും വീടുകളില്‍ തന്നെ കഴിയുകയാണ്. 4614 മരണമാണ് ഇതുവരെ ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ 1663 പേര്‍ രോഗബാധിതരാണെന്നാണ് റിപ്പോര്‍ട്ട്.