ജക്കാര്‍ത്ത : ഇന്തൊനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം എത്തി. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തകര്‍ന്നതെന്ന് മന്ത്രി ബുദി കാര്യ അറിയിച്ചു. വിമാനത്തിലുണ്ടാരുന്ന 62 പേരും മരണപ്പെട്ടു. ലാകി ഐലന്റ് ഉള്‍പ്പെടുന്ന തൗസന്‍ഡ് ഐലന്‍ഡിലേക്ക് രക്ഷാസംഘത്തെ അയച്ചതായും മന്ത്രി പറഞ്ഞു. പത്തിലേറെ കപ്പലുകള്‍ അപകട സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മരിച്ച എല്ലാവരും ഇന്തൊനേഷ്യക്കാരാണ്. യാത്രക്കാരില്‍ ഏഴു കുട്ടികളും മൂന്ന് ശിശുക്കളുമുണ്ട്. വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി