• admin

  • January 7 , 2022

മാനന്തവാടി : ആറാട്ടുതറ സെൻ്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. ഫാ.ഷാജു മുള വേലിക്കുന്നേൽ വിശുദ്ധ കുർബാനക്കും കൊടിയേറ്റിനും നേതൃത്വം വഹിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വൈകുന്നേരം വിശുദ്ധ കുർബാനയും പ്രദക്ഷിണവും ഉണ്ടാകും. ഫാ: ടോണി ഏലം കുന്നേൽ കാർമ്മികത്വം വഹിക്കും. സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് തിരുനാൾ പാട്ടുകുർബാനക്ക് പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഫൊറോന പള്ളി വികാരി ഫാ. സുനിൽ വട്ടുകുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും.