മാനന്തവാടി : ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി.വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Category: Wayanad
“വൈബ് ഫോർ വെൽനസ്” – ഹെൽത്തി കേരള ആരോഗ്യം ആനന്ദം എന്ന പ്രമേയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
കൽപ്പറ്റ : കേരള സർക്കാർ,ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ,ഹോമിയോപ്പതി വകുപ്പ്,നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “ആയുഷ് എന്നാൽ ആരോഗ്യം” എന്ന പ്രമേയത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാതല പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.എസ്.കെ.എം.ജെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മാസ് യോഗ പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 110 ഓളം യോഗ ക്ലബ് അംഗങ്ങളും ആയുഷ് വകുപ്പിലെ 300 ലധികം ജീവനക്കാരും പങ്കെടുത്ത പരിപാടിക്ക് വിവിധ
ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം:എം.അഹമ്മദ് കുട്ടി മദനി
ബത്തേരി : ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്ത മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു.സുൽത്താൻബത്തേരി അമ്മായി പാലത്ത് നിർമ്മിച്ച മസ്ജിദുൽ ഫുർഖാനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എൻ എം വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. സുൽത്താൻബത്തേരി നഗരസഭ
ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം വൈബ് ഫോർ വെൽനെസ് -ആരോഗ്യം ആനന്ദം
കൽപ്പറ്റ : ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു.വയനാട് സബ് കലക്ടർ അതുൽ സാഗർ ഐ എ എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.ആരോഗ്യ വണ്ടിയുടെ അകമ്പടിയോട് കൂടി ആയുഷ് വകുപ്പിലെ 300 ഓളം ജീവനക്കാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം ഉൾകൊള്ളുന്ന ടീഷർട്ട് ധരിച്ച് പങ്കെടുത്ത
എടപ്പെട്ടി ഗവ.എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി
എടപ്പെട്ടി : എടപ്പെട്ടി ഗവ.എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു.ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെൻ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും,സംസ്ഥാന നേഴ്സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ,പി ടി എ പ്രസിഡൻ്റ് ബി
മിനി മാരത്തണിൽ പോലീസുകാരന് മൂന്നാം സ്ഥാനം
പടിഞ്ഞാറത്തറb: കാട്ടുതീക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് വകുപ്പ് സൗത്ത് വയനാട് ഡിവിഷൻ കൽപ്പറ്റ റേഞ്ച് സംഘടിപ്പിച്ച മിനി മാരത്തണിൽ വെറ്ററൻസ് വിഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥന് നേട്ടം.വയനാട് അഡിഷണൽ എസ്.പി ഓഫീസിലെ ഡ്രൈവർ എസ് സി പി ഓ കെ.എം.തെൽഹത്ത് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത പരിചയസമ്പന്നരായ താരങ്ങൾ ഉൾപ്പെടെ 80-ഓളം പേർ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം. എട്ടാം മൈലിൽ നിന്ന് പടിഞ്ഞാറത്തറ വരെ 10 കിലോമീറ്റർ ദൂരമാണ് മത്സരം നടന്നത്.ഡ്യൂട്ടി
നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്ന്പേർക്ക് പരിക്ക്
ബത്തേരി : മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.ഇന്ന് 3:30 മണിയോടെയാണ് സംഭവം കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവരെ.
ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം
കോട്ടത്തറ : റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ച് നീക്കിവച്ചിട്ട് മാസങ്ങളായി.വിളിച്ചു പറയുമ്പോൾ ഇന്നുവരാം നാളെ വരാം എന്ന മറുപടികൾ മാത്രമാണ് പണി.ഇക്കാര്യത്തിൽ പൊതുമരാമത്ത് എൻ എച്ച് എ ഐ വിഭാഗം ഗുരുതര വീഴ്ചയാണ്ബോധപൂർവ്വം സൃഷ്ടിക്കുന്നത്.ഒരു ചെറിയ മഴ പെയ്താൽ റോഡ് ഇല്ലാതാകുന്ന അവസ്ഥയാണ്.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്
തേനീച്ച ആക്രമണം;അഞ്ച് പേർക്ക് പരിക്ക്
മീനങ്ങാടി : സി.സി ഭൂതാനത്ത് തേനീച്ച ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഭൂതാനംകുന്ന് മംഗലത്ത് ജോസഫ്(72),കള്ളിയാട്ട് സത്യദാസൻ(80),തന്നാംപറമ്പിൽ മനോജ്(50), മേലേടത്ത് രവി(65) ഇദ്ദേഹത്തിന്റെ ഭാര്യ ദേവകി(59) എന്നിവർക്കാണ് പരിക്കേറ്റത്.തേനീച്ച ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ വീടുകൾക്കുള്ളിലേക്ക് കയറി കതകടച്ചാണ് രക്ഷപ്പെട്ടത്.പരിക്കേറ്റവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
കല്‍പ്പറ്റ ഐടിഐ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം 18ന്
കല്‍പ്പറ്റ : പുളിയാര്‍മല കെഎംഎം ഗവ.ഐടിഐയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.ഐടിഐ പ്രിന്‍സിപ്പല്‍ എന്‍.എസ്.ശ്രീജ,ഗിരീഷ് കോയിക്കല്‍, പി.എസ്.അരുണ്‍ദേവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എംപി ഓണ്‍ലൈനില്‍ പങ്കെടുക്കും. വ്യവസായ പരിശീലന വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരാകും.സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നു അനുവദിച്ച 2.2 കോടി രൂപ ചെലവിലാണ് മൂന്ന് നിലകളില്‍ 460 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ക്വാര്‍ട്ടേഴ്‌സ് പണിതത്.2023ല്‍ ആയിരുന്നു
പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലില്‍ രക്ഷിക്കാനായത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍
മാനന്തവാടി : പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി.തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്.തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയ്‌സണ്‍ ജോസഫിന് കൈമാറി.തുടര്‍ന്ന് നൈറ്റ് പെട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ
ദേശീയ പണിമുടക്ക് ടൗൺഷിപ്പ് നിർമാണ പ്രവർത്തിയെ ബാധിച്ചില്ല
കൽപ്പറ്റ : ദേശിയ പണിമുടക്ക് ദിവസവും വയനാട് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു.യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ടൗൺഷിപ്പിനെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.കൽപ്പറ്റ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് ഉൾപ്പെടെ അടപ്പിച്ച സമരക്കാർ ടൗൺഷിപ്പിലേക്ക് എത്തിയതേയില്ല.ആയിരത്തിലേറെ തൊഴിലാളികൾ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ഫെബ്രുവരി അവസാനവാരമാണ് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. ഇതിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്.5 സോണുകളിലും ഒരുപോലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളുടെ അനുബന്ധ സൗകര്യങ്ങളാണ് ഇപ്പോൾ തകൃതിയായി ഒരുക്കുന്നത്. ചുറ്റുമതിൽ
ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്
ഉള്ളിശ്ശേരി : ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ,ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നത്.വടക്കെ വയനാടിന്റെ ചരിത്രത്തിൽ ഏറെ പഴക്കമുള്ള ജുമാ മസ്ജിദാണിത്.ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മസ്‌ജിദിൽ നിന്നും വിഭജിച്ച് ആണ് പരി സര പ്രദേശത്തുള്ള ഒട്ടെറെ മസ്‌ജിദുകളും മഹല്ലുകളും പിന്നീട്
ആശ്രിത നിയമനം:നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ : ഭാരതീയ ചികിത്സാവകുപ്പില്‍ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് ആശ്രിത നിയമനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജോലിക്കിടെ മരിച്ച നെന്‍മേനി സ്വദേശിയുടെ ഭാര്യ ടി.എന്‍.ശോഭനകുമാരിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ.ബൈജുനാഥ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്കും പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്.ആശ്രിത നിയമനത്തിന് അര്‍ഹനായ മകന്‍ അനൂപ് ഹൃദ്രോഗിയായ തന്നെ കൂലിപ്പണിയെടുത്താണ് ചികിത്സിക്കുന്നതെന്ന് ശോഭനകുമാരി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയില്‍ റിപ്പോര്‍ട്ട് തേടിയ കമ്മീഷനെ,ഭാരതീയ ചികിത്സാ വകുപ്പില്‍
ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു
മേപ്പാടി : ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ ഡോ.സോനാ പി.എസ് മുഖ്യാതിഥി ആയിരുന്നു.ആധുനിക നഴ്സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം തുടങ്ങുന്നത്. ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും പ്രതീകമായിട്ടാണ് നഴ്സിംഗ്
അഭിമാനമായി നാജിയ നസ്രിൻ
മാനന്തവാടി : ഡൽഹിയിൽ ജനുവരി 26ന് നടന്ന 77മത് റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദ്വീപ് ഡയരറക്ടറേറ്റിനെ പ്രധിനിധാനം ചെയ്ത് ഓൾ ഇന്ത്യ കർത്തവ്യപഥിൽ പരേഡ് ചെയ്ത (K) കേരള ബറ്റാലിയൻ എൻ സി സി കേഡറ്റും,മാനന്തവാടി മേരി മാതാ കോളേജിലെ മൂന്നാം വർഷ ബി കോം വിദ്യാർത്ഥിനിയും ആയ നാജിയ നസ്‌റിനെ കോളേജ് മാനേജർ ഫാ സിബിച്ചൻ ചേലക്കാപ്പിള്ളിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു.മാനന്തവാടി തൂമ്പയിൽ വീട്ടിൽ നാസറിന്റെയും നജ്മത്തിന്റെയും മകളാണ്.
ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ വെണ്ണിയോട്
കൽപ്പറ്റ :vഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഗഫൂർ വെണ്ണിയോട് തിരഞ്ഞെടുക്കപ്പെട്ടു.ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ വെച്ചാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റ,വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും,സി.എച്ച് ആമിനയുടെയും മകനാണ്.
നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി പിടിയിൽ
മാനന്തവാടി : വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു.സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ രാത്രോടെയാണ് പ്രതി പിടിയിലായത്.കഴിഞ്ഞ ശനിയാഴ്‌ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്.പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ്
പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ് നേതാക്കള്‍
കല്‍പ്പറ്റ : പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 10ന് ചൊവ്വാഴ്ച വയനാട് ജില്ലയിലെത്തുന്ന യാത്രക്ക് മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.രാവിലെ 10 മണിക്ക് മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിക്ക് സമീപമുള്ള എം ജി ടി
കൗമാരക്കാരെ മർദ്ദിച്ച് പണം കവർന്ന രണ്ടു പേർ റിമാൻഡിൽ
മാനന്തവാടി : പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും,പണം കവരുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് പിടികൂടി.മാനന്തവാടി, കൊണിയൻമുക്ക്,ചിറക്കൽ വീട്ടിൽ,ഡിങ്കൻ എന്ന അജിത്ത് കുമാർ (22),കണിയാരം ഇടവലത്ത്, ശ്രീവിലാസം വീട്ടിൽ വിഷ്ണു( 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകളും ജെ.ജെ ആക്ടും ഉൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി രണ്ടിന് രാവിലെയാണ് സംഭവം. എരുമതെരുവിലെ തേയിലതോട്ടത്തിൽ വെച്ചാണ് നാലംഗ സംഘം കുട്ടികളെ ബിയർ
കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പനമരം : കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.പനമരം ഫിറ്റ് കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ് നിർവഹിച്ചു.സംഘാടക സമിതി ചെയർമാർ പി.എ.ഹാരിസ്,കൺവീനർ എം.ബി അമൽ, കെ.പി.എ.ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ നേതൃത്വം നൽകി.ജില്ലയിലെ 18 സ്റ്റേഷനിൽ നിന്നുള്ള ടീമുകളും, DHQ വിൽ നിന്നും
പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്;വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം
ആലപ്പുഴ : വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക് ചെയ്തതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമായത്.പരാതിക്കാരൻ ലിങ്കിൽ ക്ലിക് ചെയ്തതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാർക്കു ലഭിക്കുകയും അതിലൂടെ അക്കൗണ്ടിൽ നിന്നു പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നാണു നിഗമനം. പെൻഷൻ
പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷൻ നടത്തി
കല്‍പറ്റ : പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎൻടിയുസി) ജില്ലാ കണ്‍വന്‍ഷനും മെമ്പര്‍ഷിപ് ക്യാമ്പയിനും കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ നടത്തി. ഐഎന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. എ.വി.എല്‍ദോസ് സ്വാഗതം പറഞ്ഞു.കെ.ആര്‍ ജയേഷ് അധ്യക്ഷനായിരുന്നു. സി.എ.അരുണ്‍ ദേവ്,കെ.കെ.രാജേന്ദ്രന്‍, വി.കെ.സോബിന്‍,പി.ആര്‍.ദിലീപ് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു:പി.കെ.ഉസ്മാൻ
മാനന്തവാടി : ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ പ്രസ്താവിച്ചു.എസ്ഡിപി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമല്ലാത്ത വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്യുകയാണ്.ഇത്തരം നടപടികളിലൂടെ ജനഹിതമല്ല മറിച്ച് ഭരണകൂട താല്പര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമാണ് ഇതിലൂടെ ഇല്ലാതാവുന്നത്.
കാര്യമ്പാടി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മൂറോന്‍ അഭിഷേക കൂദാശ
മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ കാര്യമ്പാടിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ ബസേലിയോസ് ചാപ്പലിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ ഫെബ്രുവരി 9,10 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടത്തപ്പെടും.ദേവാലയ കൂദാശക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി,അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.കൂദാശക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.സോജന്‍ വാണാകുടിയില്‍,ചാപ്പല്‍ ട്രസ്റ്റി അന്‍സില്‍ കെ. പോള്‍,കത്തീഡ്രല്‍ ട്രസ്റ്റി
തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം
തലപ്പുഴ : തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുൽ സലാം ഫൈസി വള്ളിത്തോട് പ്രസിഡന്റ്. ശരീഫ് ഇ,സി മുള്ളൽ,സുനീർ തലപ്പുഴ,ഹാഷിം പേര്യ,വൈസ് പ്രസിഡന്റുമാർ,ജലീൽ പടയൻ വാളാട് ജനറൽ സെക്രട്ടറി.മുസ്തഫ റഹ്മാനി,റാഫി മൊട്ട, കബീർ നൊട്ടൻ സെക്രട്ടറിമാർ. അനസ് ചുങ്കം ട്രഷറർ.അഷ്‌കർ ഫൈസി മുള്ളൽ,ജലീൽ പടയൻ എന്നിവർ മണ്ഡലം കൗൺസിലർമാർ.അസീസ് പുത്തൂർ സ്വാഗതവും മുസ്തഫ റഹ്മാനി നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിൽ സമദ് കുന്നോത്ത് അധ്യക്ഷനായി.
മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
മേപ്പാടി : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതനായി പരിഗണിച്ച് ഒരാൾക്ക് താമസിക്കുന്ന വീടിന്റെ വാടക സർക്കാർ നൽകുമ്പോൾ, പുനരധിവാസ പദ്ധതിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നത് വൈരുദ്ധ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.ദുരന്തബാധിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ തുല്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യ മാണെന്നും ഉത്തരവിൽ പറഞ്ഞു.മുണ്ടക്കൈ ദുരന്തത്തിൽ മകൻ റിൻഷാദ് (25) ഉൾപ്പെടെ കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി.സഹീറിനെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് തടസമാകുന്ന കൃത്യമായ സാങ്കേതിക കാരണങ്ങൾ ദുരന്തനിവാരണ
എൽ.ഡി.എഫ് വടക്കൻ മേഖല ജാഥയുടെ ആദ്യ സ്വീകരണം മാനന്തവാടിയിൽ ആവേശത്തോടെ
മാനന്തവാടി : എൽ.ഡി.എഫ് വടക്കൻ മേഖല മാനന്തവാടി വ്യാഴം വൈകിട്ട് മാനന്തവാടിയുടെ ഹൃദയം ഒന്നായി.കർഷകർ,തൊഴിലാളികൾ,വിദ്യാർഥികൾ, യുവജനങ്ങൾ,ഗോത്രജനത എന്നിവരെല്ലാം ഒരേ മനസ്സോടെ ജാഥാ ക്യാപ്‌റ്റനെ കേട്ടു.വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട് ആറോടെയാണ് മാനന്തവാടിയിലേക്ക് എത്തിയത്. തലപ്പുഴയിൽ നേതാക്കളുടെ സ്വീകരണത്തിനുശേഷം ടൗണിൽ ജോസ് തിയറ്റർ ജങ്ഷനിൽ ജനാവലി ഉജ്വല വരവേൽപ്പേകി.പൊതസമ്മേളന നഗരി ഗാന്ധി
കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം:പി.സി.തോമസ്
കൽപ്പറ്റ : വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ.പി.സി.തോമസ് ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ സർക്കാരുകൾ നിസ്സംഗത തുടരുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര,ഉന്നതാധികാര സമിതി അംഗം കെ.എ. ആന്റണി
എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും ഫെബ്രുവരി 06ന് മാനന്തവാടിയിൽ
മാനന്തവാടി : എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്ത പ്രവർത്തകർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും 2026 ഫെബ്രുവരി 06 വെള്ളിയാഴ്ച വൈകിട്ട് 5.00ന് മാനന്തവാടിയിൽ നടക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂർ മുഖ്യപ്രഭാഷണം നിർവഹിക്കും.ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.ജില്ലാ,മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്നും മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
