ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറി. പുനർനിർമ്മിക്കുന്ന400 വീടുകളിലേക്ക്അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതിക്ക് തയടക്കം കുറിച്ചത്.പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക്3 മാസത്തിനകം ഫർണിച്ചർ നൽകാനാണ്