മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.അനുസ്മരണവും രക്തദാന ക്യാമ്പും മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയെ മാതൃകയാക്കി അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തിൽ സഹജീവികളെ സഹായിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വലിയ മാതൃകയാണെന്ന് അവർ ഓർമ്മപ്പെടുത്തി.ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ
Category: Districts
ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും;വിപുലമായ വികസന പദ്ധതികളുമായി വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്
കൊച്ചി : പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ ‘വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്’ തങ്ങളുടെ മുൻനിര ബ്രാൻഡുകളായ ‘ജീപാസ്’, ‘റോയൽഫോർഡ്’ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.അതിവേഗം വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട്,വൻ വികസന പദ്ധതികൾക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു.ഇന്ത്യയിൽ ഗ്രൂപ്പിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന അദ്ദേഹം,രാജ്യത്തുടനീളം പ്രവർത്തനം വിപുലീകരിക്കാനുള്ള ലക്ഷ്യങ്ങളും വ്യക്തമാക്കി. സീനിയർ വൈസ് പ്രസിഡൻ്റ് നിവിൻ പണിക്കർ, മാനുഫാക്ചറിംഗ്-പ്രൊക്യൂർമെൻ്റ്
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ് സൈറ്റുക ളിലൂടെ ഫലം അറിയാം.രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല.ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.
വയനാട്ടിൽ ആദ്യം;വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം യാഥാർത്ഥ്യമായി
വെള്ളമുണ്ട : ജനങ്ങളിലേക്ക് പഞ്ചായത്തിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം പ്രവർത്തനമാരംഭിച്ചു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്.ഖമർ ലൈല നിർവ്വഹിച്ചു.വയനാട് ജില്ലയിൽ ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു നൂതന സാങ്കേതിക സംവിധാനം നടപ്പിലാക്കുന്നത്.ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും,ഓരോ വാർഡുകളിലെയും നികുതി പിരിവ് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും,പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാകും. പഞ്ചായത്തിൽ നിന്നുള്ള
കബനി വാലി റോട്ടറി ഭാരവാഹികൾ ചുമതലയേറ്റു
മാനന്തവാടി : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കമ്പനി വാലി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി സെക്രട്ടറിയായി ജോജൻചാക്കോ,ട്രഷററായി ആയി ബിജു ടി സി എന്നിവർ ചുമതലഏറ്റു.ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായി.ചടങ്ങിൽ എം ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായി. ചടങ്ങിൽ വി.വി തോമസ്,എ.ജി ജോസ് മാത്യു,ക്രിസ്റ്റി പോൾ,ഷാജി എബ്രഹാം എന്നിവർ സംസാരിച്ചു.വയനാട്ടിലെ മറ്റു റോട്ടറി ക്ലബ്ബുകൾ ആയ കൽപ്പറ്റ,കൽപ്പറ്റ സിവിൽ സ്റ്റേഷൻ,മീനങ്ങാടി,അവകാഡോ സിറ്റി
കള്ളാടി മണ്ണിടിച്ചിൽ:കാണാതായ ബിക്രം സിങ് റാണയു മൃതദേഹവും കണ്ടെത്തി
മേപ്പാടി : കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി.ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം.ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്.മൃതദേഹം ബിക്രം സിങ്ങിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും.ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്.കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ,ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി.അനുവദിക്കപ്പെട്ട തുക പൂർണ്ണമായും വിനിയോഗിച്ച്,എല്ലാ മേഖലകളിലും സന്തുലിതമായൊരു ടീമിനെയാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ സാലി സാംസനെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിക്കിനെയും
ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്;ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ
കൊച്ചി : കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു.കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അറിയിച്ചു.ടീമിന്റെ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരസൂചകമായാണ് ഈ തീരുമാനം.കൂടാതെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് കുടുംബാംഗമായ ഇന്ത്യൻ താരം സഞ്ജു
വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്
തിരുവനന്തപുരം : വലിയ തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെസിഎൽ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസ്.സീസണിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ സിബിൻ പി. ഗിരീഷിനെ കടുത്ത ലേലത്തിനൊടുവിലാണ് ആലപ്പി സ്വന്തമാക്കിയത്.അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്,സച്ചിൻ ബേബിയെപ്പോലുള്ള മുൻനിര മാച്ച് വിന്നർമാരെ ഉൾപ്പെടുത്തി ശക്തമായൊരു ടീമിനെയാണ് ഇത്തവണ റിപ്പിൾസ് കെട്ടിപ്പടുത്തിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും മാത്രമായിരുന്നു ഇത്തവണ ആലപ്പി റിപ്പിൾസ് നിലനിർത്തിയത്.ബാക്കി 14 താരങ്ങളെക്കൂടി ടീമിലെത്തിച്ച് അനുവദിക്കപ്പെട്ട 50
ജി.എച്ച്.എസ്.എസ് തരുവണയിൽ വിജയോത്സവം;മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു
തരുവണ : തരുവണ ജി.എച്ച്.എസ്.എസ്. തരുവണ-ൽ വിജയോത്സവം സംഘടിപ്പിച്ച് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും വിവിധ അക്കാദമിക,പാഠ്യേതര, കായിക മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ അംഗം മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു.ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു.വാർഡ് അംഗം മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുറമെ എസ്.പി.സി, എൻ.എം.എം.എസ്,യു.എസ്.എസ്, രാജ്യാപുരസ്കാർ
ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നു
കൽപ്പറ്റ : ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വയനാട് ജില്ലാ ഘടകം രൂപീകരിക്കുന്നു.06.07:2026 ന് രാവിലെ 10 മണിക്ക്കൽപറ്റ ഹോളിഡേ ഹോട്ടലിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്യും പി.പി ആലി മുഖ്യാതിഥിയാവും.
മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ,കോഴിക്കോട്.എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ എം എ
കാർഷിക പ്രശ്നങ്ങൾ:സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ നിവേദനം
മാനന്തവാടി : കർഷകരുടെയും കാർഷിക മേഖലയിലെയും പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം ഭാരവാഹികൾ ഉഷാ വിജയൻ എം.എൽ.എക്ക് നൽകി.ലീഗ് ഹൗസിൽ ചേർന്ന സ്പെഷൽ കൺ വെൻഷനിൽ എം.എൽ.എക്ക് നൽകിയ സ്വീകരണ യോഗത്തിലാണ് പ്രസിഡന്റ് മുതിര മായൻ ഹാജിയും സെക്രട്ടറി കേളോത്ത് സലീമും കർഷകരുടെ 25 അവശ്യങ്ങളടങ്ങിയ നിവേദനം നൽകിയത്. കൺവെൻഷൻ മണ്ഡലം യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര കർഷക സംഘം സംസ്ഥാന
പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍;ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 1191 പേരും പ്രവേശനം നേടി. സര്‍ക്കാര്‍ മെരിറ്റില്‍ 8611,എയ്ഡഡ് മെരിറ്റില്‍ 3685,
സ്റ്റാർട്ട് അപ്പ് മിഷൻ ഇന്ത്യയുടെ ‘തേജസ്’ ശിൽപശാല നടത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : പദ്മശ്രീ ഡോ.ആസാദ് മൂപ്പന്റെ ദീർഘ വീക്ഷണത്തോടെ വയനാടിനെ ആരോഗ്യ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ആരംഭിച്ച ഡോ.മൂപ്പൻസ് ഐനെസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ,കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേരളാ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നടത്തിയ ‘തേജസ്’ ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്ത് ഒരു സ്വാശ്രയ മെഡിക്കൽ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന ഏക ബയോനെസ്റ്റ് ഇൻകുബേറ്ററാണ് ഡോ.മൂപ്പൻസ്
വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു:നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി : മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ.കോഴിക്കോട്,കുന്ദമംഗലം,പുലൂർ,മുരിങ്ങാത്തൊടികയിൽ എം.മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്.പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള മാല ഇയാൾ
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു
സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതം പറഞ്ഞു പരിപാടി ഫെഡറേഷൻ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ ഉദ്ഘാടനം ചെയ്തു ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ
വിജയോത്സവം – രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴ
നൂൽപ്പുഴ : രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴയിലെ വിജയോത്സവം 4-7-2026 ന് ശനിയാഴ്ച നടക്കും. SSLC,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അന്നേ ദിവസം ആദരിക്കും.നൂൽപ്പുഴ MRS SSLC ക്ക് ഇരുപത് വർഷം തുടർച്ചയായി 100 % വിജയം നേടി വരുന്നുണ്ട്.ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 90% വിജയവുമായി സ്ഥാപനം മികച്ച മുന്നേറ്റം നടത്തി.സുൽത്താൻ ബത്തേരി MLA IC ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കളക്ടർ DR.മേഘശ്രീ മുഖ്യ
നോർത്ത് വെസ്റ്റ് സോൺ എസ്.എൻ.എ.കായികമത്സരം ഡോ.മൂപ്പൻസ് നഴ്സിങ് കോളേജ് ജേതാക്കൾ
മേപ്പാടി : സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (SNAI) നോർത്ത് വെസ്റ്റ് സോൺ കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണൽ കായികമത്സരം ‘വെലോസിറ്റ 2K26’ ൽ ഡോ.മൂപ്പൻസ് നഴ്സിങ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പെരിന്തൽമണ്ണ ഇ.എം.എസ്.നഴ്സിങ് കോളേജ് രണ്ടാം സ്ഥാനവും,കോട്ടക്കൽ അൽമാസ് നഴ്സിങ് കോളേജ് മൂന്നാം സ്ഥാനവും നേടി.പെരിന്തൽമണ്ണ ഇ.എം.എസ്.നഴ്സിംഗ് കോളേജിലെ പ്രണവ് കൃഷ്ണ ആൺകുട്ടികളുടെ വിഭാഗത്തിലും,കോഴിക്കോട് കെ.എം.സി.ടി.സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഐശ്വര്യ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം: വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലയിൽ സൂപ്പർ സ്‍പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും.നിലവിൽ
നല്ലൂർനാട് കാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു
നല്ലൂർനാട് : അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിനുള്ള പുതിയ കെട്ടിട നിർമാണം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.കാൻസർ സെന്ററിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അഞ്ച് കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട്.പുതിയ എസ്റ്റിമേറ്റ് പ്രകാരം അഞ്ച് കോടി രൂപ കൂടി കണ്ടെത്തി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയിലെ ഷിഗല്ല രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പൊതുജന പങ്കാളിത്തത്തോടെ കൊതുകുജന്യ രോഗങ്ങൾ സംസ്ഥാനത്ത്
കരുണ കാത്ത്;ദുരിതത്തിൽ ഭിന്നശേഷിക്കുട്ടികൾ, പി.എം ശ്രീ തർക്കത്തിൽ മുടങ്ങിയത് അരലക്ഷം കുഞ്ഞുങ്ങളുടെ ആനുകൂല്യം
മാനന്തവാടി : പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെച്ചൊല്ലി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ രണ്ടു കോണിൽ നിൽക്കുമ്പോൾ,പ്രത്യാഘാതം മുഴുവൻ അനുഭവിക്കുന്നത് സംസ്ഥാനത്തെ അരലക്ഷത്തോളം ഭിന്നശേഷി വിദ്യാർത്ഥികൾ.സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൽ ലഭിക്കാനുള്ള ആയിരം കോടിയോളം രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്.ഇതുകാരണം,എസ്.എസ്.കെ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഉപകരണങ്ങളും ഒരുവർഷത്തോളമായി കുട്ടികൾക്ക് കിട്ടുന്നില്ല.പഠനവും ദൈനംദിന ജീവിതവും താളംതെറ്റി.കാഴ്ച,കേൾവി പരിമിതിയുള്ള കുട്ടികൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ,വീൽചെയറുകൾ,മറ്റ് പഠനസഹായ സാമഗ്രികൾ എന്നിവയുടെ വിതരണം പാളി.കഠിനമായ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള യാത്രാബത്ത, സഹായിക്കാൻ കൂടെപ്പോകുന്നവർക്കുള്ള
മലബാർ ഭദ്രാസനം കലോൽസവ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു
മീനങ്ങാടി : എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സൺഡേ സ്ക്കൂൾ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു.കേന്ദ്ര സെക്രട്ടറി അഡ്വ.പി.ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മലബാർ,കോഴിക്കോട് ഭദ്രാസനങ്ങളിൽ നിന്നായി നൂറോളം അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.മിനങ്ങാടി സെൻ്റ് മേരീസ് സൂനോറോ പള്ളിയിൽ നടന്ന ശിൽപ്പശാലയിൽ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാദർ ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.വികാരി ഫാ.കെ.പി എൽദോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ട്ർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ടി.വി സജിഷ്,പി.എം രാജു അധ്യാപക
മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്താൻ സന്നദ്ധം;കല്ലിയോട്ടുകുന്നിൽ 25 ഏക്കർ പരിഗണനയിൽ
മാനന്തവാടി : വയനാട് ഗവ.മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു.ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്,ബാക്കി ആവശ്യമായ സ്ഥലം കൂടി കണ്ടെത്താൻ നഗരസഭ മുൻകൈയെടുക്കും.മേപ്പാടിയിൽ
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം.ലിജു പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക്,പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം,എംപ്ലോയീസ് സഹകരണ സംഘം,വനിതാ സഹകരണ സംഘം,പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം,ആശുപത്രി സഹകരണ സംഘം,പലവക സഹകരണ സംഘം,വിദ്യാഭ്യാസ
കെ.സി.എൽ മൂന്നാം സീസൺ:മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്
ആലപ്പുഴ : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്.കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു. കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും,മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ്
മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo:കളക്ട്രേറ്റിൽ ഉപവാസം
കൽപ്പറ്റ : ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു.ഉപവാസ സമരം പി.ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു.നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനു അനുയോജ്യമല്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചതിനാൽ മടക്കി മലയാണ് അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി എൽദോ അഭിപ്രായപ്പെട്ടു. കളക്ടറെ നേരിൽ കണ്ടു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ എസ്എച്ച് ആർ
ജൂബിലി സമാപന സമ്മേളനം നടത്തി
പുൽപ്പള്ളി : കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ.സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു.കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ചു.കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്ക് വച്ച്.റവ.ഫാ.ജയ്സൺ കാഞ്ഞിരംപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ്
ഇന്നും മഴ തന്നെ:2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 7 ജില്ലകളില്‍ യെല്ലോ,ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്.കാസർഗോഡ്,കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്.കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍,മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും ഉണ്ട്.ഇടുക്കി, എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്
കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്;വ്യാഴാഴ്ച വരെ ജാഗ്രത
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങള്‍ ഇന്ന് (ജൂണ്‍ 29) തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,
