‘ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല’

കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍,ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി,വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ താജ്മഹല്‍,ചെങ്കോട്ട, നിയമസഭാ മന്ദിരം,എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും

Read More

ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്

കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്‌സോ കേസെടുത്തു.പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത് നല്‍കി.ഇരയെ ഇന്ന് സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കും.വാടക വീടൊഴിഞ്ഞ ഇരയുടെ കുടുംബം നിലവില്‍ താമസിക്കുന്നത് ഗുഡ്‌സ് ഓട്ടോയിലാണ്.

Read More

കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു

കൽപ്പറ്റ : കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ ദേവ്,സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ,ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ,മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ,വിഷ്ണു എംബി,ആഷിക് വൈത്തിരി,രമ്യ ജയപ്രസാദ്,പ്രതാപ് കൽപ്പറ്റ,ലിറാർ പറളിക്കുന്ന്,സുനീർ ഇത്തിക്കൽ,അർജുൻ ദാസ്, അഫിൻ

Read More

പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘര്‍ഷം;ഷാഫി പറമ്പിലിനടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘർഷം.പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ എന്നിവർക്കടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.ഇന്നലെ നടന്ന സികെജി കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പേരാമ്പ്രയില്‍ മാര്‍ച്ച്‌ നടത്തി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.മാർച്ച്‌ തടഞ്ഞ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും

Read More

കളക്ടറേറ്റ് മാർച്ച് നടത്തി

കൽപ്പറ്റ : ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന് സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും അന്നുണ്ടായിരുന്ന പത്മകുമാർ എന്ന പ്രസിഡന്റിനെ ഒതുക്കാൻ വേണ്ടി മുഖ്യമന്ത്രി കെട്ടിയിറക്കിയ എൻ.വാസുവാണ് ഈ അഴിമതിക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു ശബരിമലയിൽ നടന്നത് സർക്കാറിന്റെ മൗനാനുവാദ

Read More

ഏകദിന പരിശീലനം

കല്‍പ്പറ്റ : സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി.ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.ഡോ.എസ്.വി. ശ്രീകാന്ത്,റിട്ട.എസ്.പി.പ്രിന്‍സ് എബ്രഹാം, എ.ഡി.എന്‍.ഒ കെ.മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു.പ്രൊജക്ട് അസി.ടി.കെ.ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ സംസാരിച്ചു.

Read More

വെങ്ങപ്പള്ളിയിൽ പോലീസ്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

വെങ്ങപ്പള്ളിയിൽ : പോലീസ്കാരൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഒരാളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പുഴമുടി സ്വദേശി ജമാൽ (35)വയസ്സ് എന്ന ആൾക്ക് ആണ് പരിക്ക്.

Read More

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി

മീനങ്ങാടി : അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മാനസീക നിലയിൽ വരുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്നും,ആയതിനാൽ മാസസീകാരോഗ്യം വർദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത്തിൻ്റെ തീക്ഷണത കുറച്ചെടുക്കാൻ സാധിക്കുമെന്നും സെമിനാറിലൂടെ ബോധവൽക്കരിച്ചു.മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടന്നുവരുന്ന മാനസികാരോഗ്യ ലഹരിവിരുദ്ധ എക്സ്പോ ഇതിനകം ജന

Read More

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

പാലക്കാട് : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്.കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല.പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്.എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു. സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്.അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും,തീവ്ര അന്വേഷണവും നടക്കുകയാണ്.കേന്ദ്രമന്ത്രിസഭയില്‍

Read More

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു

മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ.ഡോ.ആസാദ്‌ മൂപ്പൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ പ്രൊ.ഡോ.എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ ക്യാമ്പസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്‌ടറുമായ യു.ബഷീർ,ട്രസ്റ്റി ശ്രീമതി നസീറ ആസാദ്,ആസ്റ്റർ

Read More

ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

മൈസൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് മൈസൂരു ഹുൻസൂരിൽ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ,ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ.മറ്റ് രണ്ട് മരിച്ചവർ കർണാടക സ്വദേശികളാണ്.ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്.ഡി.എൽ.ടി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്നത് വനമേഖലയിലായതിനാലും കനത്ത മഴയായിരുന്നതിനാലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ വാഹനങ്ങൾ വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്.പരിക്കേറ്റവരെ

Read More

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം:നിരവധി കടകളിലേക്ക് തീ പടർന്നു

കണ്ണൂർ : തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു.പത്ത് കടകളിലേക്ക് തീ പടർന്നു.ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്.മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.അപകടത്തിൽ ആളപായമില്ല.5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Read More

ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം

സുൽത്താൻ ബത്തേരി : ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സുൽത്താൻ ബത്തേരി സെൻറ് മേരിസ് കോളേജിൽ ബിരുദം,ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനും ഉള്ള തീയതി ഒക്ടോബർ 15 വരെ നീട്ടിയിരിക്കുന്നു.ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്. 9847100270

Read More

ജില്ലയിൽ കെ എസ് യു വിന് ചരിത്ര വിജയം

കൽപ്പറ്റ : കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിൽ കെഎസ് യു വിന് മികച്ച വിജയം സുൽത്താൻബത്തേരി സെൻമേരിസ് കോളേജിലും,പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും, പുൽപ്പള്ളി ജയശ്രീ കോളേജിലും,നടവയൽ സിഎം കോളേജിലും,മീനങ്ങാടി ഐ എച്ച് ആർ ഡി കോളേജിലും,ചതയം ഐടിഎസ്ആർ കോളേജിൽ ചെയർമാൻ വൈസ് ചെയർമാൻ സീറ്റുകളിലും, കണിയാമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലും, കൽപ്പറ്റ എൻ എം എസ് എം കോളേജിൽ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലും, കെഎസ്‌യു വിജയം കൈവരിച്ചു

Read More

കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു

കൽപ്പറ്റ : എം.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് കളപ്പുര അധ്യക്ഷനായി.സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോസ് തലച്ചിറ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഭാരവാഹികളായ ജോണി കൈതമറ്റം,എ.ജെ.ബേബി,കെ.ജി. റോബർട്ട്,പി.കെ.രാജൻ,അഡ്വ.കെ.ടി.ജോർജ്, മോസസ് ബേബി തുടങ്ങിയവർ സംസാരിച്ചു.

Read More

ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളി;11 അംഗ സംഘം പിടിയില്‍

പടിഞ്ഞാറത്തറ : ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളിച്ച 11 അംഗ സംഘം പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 08.10.2025 തീയതി വൈകീട്ടോടെ ചേര്യംകൊല്ലി,കൂടംകൊല്ലി എന്ന സ്ഥലത്തെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്. 44 ചീട്ടുകളും 85540 രൂപയും കസ്റ്റഡിയിലെടുത്തു. കര്‍ണാടക ബൈരക്കുപ്പ സ്വദേശികളായ പറയൂര്‍ വീട്ടില്‍,സി.കെ.രാജു(46),റസീന മന്‍സില്‍ കെ.എ.മുസ്തഫ(44),ബത്തേരി,നെന്മേനി,കോട്ടൂര്‍ വീട് ബാലന്‍(52),വരദൂര്‍,തെക്കേക്കന്‍ വീ്ട്ടില്‍ കെ.അജ്മല്‍(37),വൈത്തിരി,കൊടുങ്ങഴി, മിസ്ഫര്‍(32),മേപ്പാടി, നാലകത്ത് വീട്ടില്‍,നൗഷാദ്(47),റിപ്പണ്‍,പാലക്കണ്ടി വീട്ടില്‍ ഷാനവാസ്(35),കൊളഗപ്പാറ,പുത്തന്‍പീടികയില്‍ ഷബീര്‍അലി(46),മേപ്പാടി,അറക്കലന്‍ വീട്ടില്‍ പൗലോസ്(69),അഞ്ച്കുന്ന്,മുന്നന്‍പ്രാവന്‍ വീട്ടില്‍, അബ്ദുള്‍ നാസര്‍(32),ചെറുകര,പെരുവാടി കോളനി,സനീഷ്(32) എന്നിവരെയാണ് പടിഞ്ഞാറത്തറ

Read More

ബസ്സ്‌ തട്ടി റോഡിൽ വീണ വായോധികന്റെ കാലിലൂടെ അതേ ബസ്സ്‌ കയറി ഇറങ്ങി

ചെന്നലോട് : ചെന്നലോട് ബസ്സ്‌ തട്ടി റോഡിൽ വീണ വായോധികന്റെ കാലിലൂടെ അതേ ബസ്സ്‌ കയറി ഇറങ്ങി വായോധികന് പരിക്ക്.സ്കൂട്ടറിൽ നിന്നും ഇറങ്ങിയ ഉടനെ പിറകെ വന്ന സ്വകാര്യ ബസ്സ്‌ ആണ് തട്ടിയത്.ചെന്നലോട് സ്വദേശി പതയകോടൻ മൂസ (71) വയസ്സ് ആണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ വായോധികനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം;രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു,പരിഭ്രാന്തി

കണ്ണൂര്‍ : പാട്യം പത്തായക്കുന്നില്‍ സ്‌ഫോടനം. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു.രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു.ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. വലിയ ശബ്ദത്തോടെ നടുറോഡിലാണ് ബോംബ് പൊട്ടിയത്.ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാം എന്നും പൊലീസ് സംശയിക്കുന്നു.വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള

Read More

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ചു

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആദരിച്ചു.കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗവും അടിയന്തര സാഹചര്യത്തില്‍ മാത്രമേ പ്രവർത്തിക്കൂ.ഡോക്ടർമാർ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും.ഡോക്ടറെ വെട്ടിയ കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.മകളുടെ

Read More

വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു; നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു, പ്രതി അറസ്റ്റില്‍

കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍.കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷിനെ (26) മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.2018 മുതല്‍ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023 ജൂലൈയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറില്‍ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റില്‍ കോഴിക്കോട് ബീച്ചില്‍ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി

Read More

പിന്നാക്ക വിദ്യാർത്ഥികളുടെ കൈ പിടിച്ച് ബത്തേരി നഗരസഭ: ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതിക്ക് പുത്തൻ ഊർജ്ജം

​ബത്തേരി : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പഠനത്തിന്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളുമായി ബത്തേരി നഗരസഭ.മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ,ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കുന്നതിനായി 44 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഏഴ് ദിവസത്തെ തീവ്ര പരിശീലനം നൽകി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർ കുട്ടികളെ പരിശീലനത്തിന് എത്തിച്ചു.ക്യാരി ബാഗ് നിർമ്മാണം, പോസ്റ്റർ ഡിസൈനിംഗ്,പോട്ടറി പെയിൻ്റിംഗ്,വസ്ത്ര നിർമ്മാണം,ഫ്ലവർ മേക്കിംഗ്,എംബ്രോയിഡറി, ഫാബ്രിക്ക് പെയിൻ്റിംഗ്,ബീഡ്സ് വർക്ക്,വെജിറ്റബിൾ

Read More

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം;പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം : കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും.സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റേഡിയേഷന്‍,കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍,കൊച്ചി കാന്‍സര്‍ സെന്റര്‍,സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും.യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍

Read More

ആനപ്പാറയിൽ പുലി;വളർത്തുനായയെ പിടികൂടി

ചുള്ളിയോട് : ചുള്ളിയോട് പുലി വളർത്തുനായയെ പിടികൂടി.ഇന്ന് പുലർച്ചെയാണ് സംഭവം.ആനപ്പാറ പാലത്തിനുസമീപത്തെ മൂന്നാംപടിയിൽ ശശീന്ദ്രന്റെ വളർത്തുനായയെയാണ് പുലി പിടിച്ചത്.വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു.മുൻപും സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

Read More

ഇരുളത്ത് കടുവ ഇറങ്ങി

ഇരുളം : കല്ലോണിക്കുന്നിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.

Read More

എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി

ഷൊര്‍ണൂര്‍ : എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി.13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ് കേസന്വേഷിച്ചത്.പോക്‌സോ വകുപ്പ്.

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം:കേന്ദ്രസർക്കാർ പൗരൻമാരോടുള്ള ഉത്തവാദിത്വം മറക്കുന്നു:എസ്.ഡി.പി.ഐ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ, സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതിവിമർശനം കേന്ദ്ര ഭരണകൂടം പൗരൻമാരോട് കാണിക്കുന്ന നീതികേടിന്റെ നേർക്കാഴ്ചയാണെന്നും കണ്ണീരിനുമുകളിൽ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.വയനാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരന്മാരോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.കടമയും കർത്തവ്യവും മറക്കുന്ന ഭരണകർത്താക്കൾക്കെതിരെ കക്ഷിഭേദമന്യേ പൊതുസമൂഹം സമര രംഗത്തിറങ്ങണം. ദുരന്തസമയത്ത് പ്രഖ്യാപിച്ച പതിവ് സഹായ വാഗ്ദാനങ്ങൾക്കപ്പുറം,പ്രളയ-ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾക്കുള്ള ഫണ്ട് വിതരണത്തിലും

Read More

പ്രമേഹ രോഗികൾക്കായി അങ്കമാലി അപ്പോളോയിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക്

എറണാകുളം : പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി,അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബെൽ ജോർജ്ജ് നിർവഹിച്ചു.പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്,അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്ക്,രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഹോസ്പിറ്റൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.പ്രമേഹമുള്ള വ്യക്തികൾക്ക് സൗജന്യമായി നേത്രപരിശോധന നടത്തി ഡയബറ്റിക്

Read More

ബിജെപി കളക്ട്രേറ്റ് മാർച്ച് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : ശബരിമല സ്വർണപാളി തട്ടിപ്പിൽ പ്രതിഷേധിച്ച് നാളെ ബി.ജെ.പി നടത്തുന്ന കോഴിക്കോട് കളക്ട്രേറ്റ് മാർച്ച് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് എരഞ്ഞിപ്പാലത്ത് നിന്നാണ് മാർച്ച് ആരംഭിക്കുക.ശബരിമല കൊള്ളയിൽ സിബിഐ അന്വേഷണം നടത്തുക,ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വംബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ സിറ്റി,റൂറൽ,നോർത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തുന്നത്.

Read More

വായ്പ എഴുതിതള്ളാത്ത കേന്ദ്ര നിലപാട് മനുഷ്യരെന്ന പരിഗണന പോലും നല്‍കാതെ:യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ : ഉരുള്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെവരോട് മനുഷ്യരെന്ന പരിഗണന പോലും കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിതള്ളില്ലെന്ന നിലപാടെടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. അതിതീവ്ര ദുരന്തമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്.298 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായ ഒരു ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത് മനുഷ്യത്വമില്ലാതെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.അര്‍ഹമായ നഷ്ടപരിഹാരം േപാലും നല്‍കാതെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ആശയറ്റ മനുഷ്യരുടെ കടങ്ങള്‍ തിരിച്ചടച്ചേ മതിയാവൂ എന്ന നിലപാടുമെടുത്ത്

Read More

ബ്രഹ്മഗിരി ആസൂത്രിത കൊള്ള:എൻ ഡി അപ്പച്ചൻ

സുൽത്താൻ ബത്തേരി : രണ്ട് മുൻ എംഎൽഎമാരെയും മന്ത്രി ഒ.ആർ കേളുവിനേയും വിശ്വസിച്ച് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിക്ക്പണം നൽകിയവർ കൊടുത്ത പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.കമ്പനി നഷ്ടത്തിൽ പോയതിനും കൊടുത്ത പണം തിരിച്ചു കിട്ടാത്തതിനും ഉത്തരവാദികൾ ഡയറക്ടർമാരായ സിപിഎമ്മിന്റെ സമുന്ന നേതാക്കൾ തന്നെയാണ്. ഇവരുടെ ഉറപ്പിലാണ് നിയമവിരുദ്ധമായി സഹകരണ സംഘങ്ങൾ ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചത്.സജീവ സിപിഎം പ്രവർത്തകരിൽ നിന്ന് ജോലിയും ലാഭവും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ പിരിച്ചെടുത്തത്.സഹകരണ മേഖലയിൽ പ്രവർത്തിക്കേണ്ട ഈ സ്ഥാപനം മറ്റൊരു സ്വകാര്യ കമ്പനിക്ക്

Read More