തിരുനെല്ലി : വയനാട് തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം തിരികെ നല്‍കി തിരുനെല്ലി സര്‍വീസ് സഹകരണബാങ്ക് പതിനേഴ് കോടിയില്‍ 9 കോടി രൂപയാണ് കഴിഞ്ഞ 31ന് കൈമാറിയത് 8 കോടിരൂപ ബാങ്ക് നല്‍കിയിരുന്നു.നിക്ഷേപം ദേശ സാല്‍കൃത ബാങ്കുകളിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.ക്ഷേത്രത്തിൽ ലഭിക്കുന്ന പണം ദൈവത്തിനുള്ളതാണെന്നും അത് സഹകരണ ബാങ്കുകളുടെ നിലനിൽപ്പിനായി ഉപയോഗിക്കാൻ പാടില്ലെന്നും ആയിരുന്നു സുപ്രീം കോടതി വിധി.സ്ഥിര നിക്ഷേപം ദേശ സാല്‍കൃത ബാങ്കിലേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശം.നിക്ഷേപത്തുക തിരികെ നല്‍കുന്നതില്‍ കാലതാമസം ആവശ്യപ്പെട്ട ബാങ്കിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു സുപ്രീം കോടതി നല്‍കിയ സമയപരിധിക്കകം ആണ് നിക്ഷേപത്തുക തിരികെ നല്‍കിയത്.
