കൽപറ്റ : യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയൻ എന്ന പ്രത്യേക പതിപ്പിൻ്റെ പ്രകാശനം നാളെ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി അങ്കണത്തിൽമലബാർ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക.പൗലോസ്
Category: Districts
ഷാജു ചാത്തംങ്ങോട്ട് ചികിത്സാ സഹായ സമിതി:ആലാറ്റിൽ പി.ഓ,തവിഞ്ഞാൽ പഞ്ചായത്ത്,വയനാട്
പ്രിയപ്പെട്ടവരേ, തവിഞ്ഞാൽ പഞ്ചായത്തിലെ 22-ാം വാർഡിൽ ആലാറ്റിൽ താമസിക്കുന്ന ചാത്തംങ്ങോട്ട് (കുഴിമാലിൽ) ഷാജു (49) ഏതാനും ദിവസം മുമ്പ് മരത്തിൽ നിന്ന് വീണ് സ്പൈനൽ കോഡിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ കഴുത്തിനു താഴെക്ക് ചലനശേഷി വീണ്ടെടുക്കാൻ ആയിട്ടില്ല.അടിയന്തര സർജറിക്കുശേഷം വെന്റിലേറ്റർ ICUയിൽ ചികിത്സ തുടരുകയാണ്.കുറഞ്ഞത് ഒരു മാസത്തേക്ക് ഇതെ നിലയിൽ ചികിത്സ തുടരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വെന്റിലേറ്റർ,ICU,മരുന്ന് തുടങ്ങിയ ചെലവുകൾ ഉൾപ്പെടെ 25 ലക്ഷം രൂപക്ക് മുകളിൽ
ജന വിരുദ്ധരായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തെരുവുകൾ പ്രക്ഷുബ്ധമാക്കുക – എ.യൂസുഫ്
മാനന്തവാടി : ജനാധിപത്യം അട്ടിമറിച്ച് കൃത്യമ വോട്ടുകളിലൂടെ അധികാരത്തിലെത്തി രാജ്യത്തിന്റെ ഭരണഘടനയടക്കം തിരുത്തി മുന്നോട്ട് പോവുന്ന കേന്ദ്ര സർക്കാറിനെതിരെയും കേരളത്തെ കുടിച്ചോറാക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും തെരുവുകൾ പ്രക്ഷുബ്ധമാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന വിരുദ്ധമായ ബില്ലുകൾ ദിനേനെയെന്നോണം പാർലമെന്റിൽ ചുട്ടെടുക്കുകയാണ് മോഡി സർക്കാർ, കേരളത്തിലാവട്ടെ അതി രൂക്ഷമായ വിലക്കയറ്റവും, നികുതി വർദ്ധനവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയുമാണ്.അതിനാൽ തന്നെ ഈ രണ്ടു സർക്കാറുകളെയും താഴെയിറക്കേണ്ടത്
പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു
തിരുവനന്തപുരം : പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു 72 വയസായിരുന്നു.പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഐ നേതാവായ വാഴൂർ സോമൻ പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെയാണ് പ്രതിനിധീകരിച്ചത്. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്
ഇടത് അധ്യാപകരെ കൂട്ടുപ്പിടിച്ച് കോളേജ് ഇലക്ഷന് അട്ടിമറിക്കാനുള്ള എസ് എഫ് ഐ യുടെ ശ്രമം ചെറുക്കും:എം എസ് എഫ്
മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഇലക്ഷന്റെ നോമിനേഷൻ പ്രക്രിയ 19/08/2025 ചൊവ്വാഴ്ചയാണ് നടന്നത്.ഇലക്ഷൻ ബൈലോ പ്രകാരം 22 വയസ്സ് കഴിഞ്ഞ ഡിഗ്രി വിദ്യാർഥികൾക്ക് നോമിനേഷൻ നൽകുവാനും മത്സരിക്കുവാനും അവകാശമില്ല. എന്നാൽ പ്രസ്തുത നിയമത്തെ മാനിക്കാതെ മാനന്തവാടി ഗവൺമെന്റ് കോളേജിൽ റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടുകൂടി രണ്ട് എസ്എഫ്ഐ പ്രവർത്തകരുടെ നോമിനേഷൻ സ്വീകരിക്കുകയുണ്ടായി.ഇതിനെതിരെ മറ്റു സ്ഥാനാർത്ഥികൾ പരാതിപ്പെട്ടപ്പോൾ പരാതികൾ യൂണിവേഴ്സിറ്റി വഴി നൽകുവാനാൻ പറഞ്ഞ് ഇറക്കിവിടുകയാണ് റിട്ടേണിംഗ് ഓഫീസർ ചെയ്തത്. തുടർന്ന് എം എസ് എഫ് വയനാട്
സംസ്ഥാന സർക്കാറിന്റെ വൃത്തിക്ക് ഉള്ള അവാർഡ് നിറവിൽ കൽപ്പറ്റ
തിരുവനന്തപുരം : ഭാരത സർക്കാർ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് നടപ്പിലാക്കിയ 2024 – 25 വർഷത്തെ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “സസ്‌റ്റൈൻഡ് സാനിറ്റേഷൻ എക്സലൻസി അവാർഡിന്” കൽപ്പറ്റ നഗരസഭ അർഹരായി. ശുചിത്വഭേരി എന്ന പേരിൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി.രാജേഷിൽ നിന്നും കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്കിന്റെ നേതൃത്വത്തിൽ അവാർഡ് ഏറ്റു വാങ്ങി. 2022 വർഷം മുതൽ
ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം:പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം : ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ 27 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ബ്ലോക്കുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും അതിലൂടെ രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് നീതി ആയോഗ് ഇന്ത്യ രാജ്യത്ത് നടപ്പാക്കുന്ന ഈ പദ്ധതി യിൽ സംസ്ഥാനത്ത് ഇടുക്കി,പാലക്കാട്,വയനാട്,കാസർഗോഡ്
ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ:സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപറ്റ : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3 ന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തും.തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിലേയ്ക്ക് ആനയിക്കും. 3:30
വാളത്തൂരിലെ ഇലക്ട്രിസിറ്റി വർക്ക് ദ്രുത ഗതിയിലാക്കണം:എസ്. ഡി.പി.ഐ
റിപ്പൺ : മാസങ്ങളായി തുടരുന്ന വാളത്തൂരിലെ കെഎസ്ഇബി ലൈൻ്റെ അറ്റകുറ്റപണി ദ്രുതഗതിയിലാക്കണമെന്ന് എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ കറണ്ട് കട്ട് ചെയ്യുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആയതിനാൽ എത്രയും പെട്ടെന്ന് അറ്റുകുറ്റപ്പണി തീർത്ത് ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു.യോഗത്തിൽ മുഹമ്മദ് ടി അദ്ധ്യക്ഷത വഹിച്ചു.ജാഫർ വി,അസീസ് വി,കുഞ്ഞിമുഹമ്മദ് പി.നെസ്ൽ പി.പി എന്നിവർ സംസാരിച്ചു.
വിവരാവകാശ കമ്മീഷണറുടെ ഒഴിവ്
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005,വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം,കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം സെപ്റ്റംബർ 16 വൈകിട്ട് 5 മണിക്കകം സെക്രട്ടറി,പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 വിലാസത്തിലോ gadcdnslc@gmail.com ലേക്കോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.
അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
കൊച്ചി : വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് പുതുമയും നിറവുമേകി എക്സിക്യൂട്ടീവ് ഇവന്റ്സിന്റെ നേതൃത്വത്തിൽ ഏഴാമത് ‘ഫൺബ്രെല്ല’ ചിത്രരചനാ മത്സരം കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നടന്നു. കേരളത്തിന്റെ മഴക്കാലം ആസ്പദമാക്കി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 8 ,9 ,10 ക്ലാസ്സുകളിലെ നിരവധി കുട്ടികൾ വെള്ള കുടകളിൽ നിറം ചാർത്തി. ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് 4 മണിയോടെ സമാപിച്ചു.ഭവൻസ് വിദ്യാ മന്ദിർ, ഗിരിനഗറിലെ വിദ്യാർത്ഥിനിയായ തമന്ന എം.എസ്. ഒന്നാം സമ്മാനമായ 25,000/- രൂപ
എൻ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ:ഡോ.ആർ.എൻ.അൻസർ അന്തരിച്ചു
കൊല്ലം : നാഷനൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ വെളിന്ല്ലൂർ അമ്പലംകുന്ന് ചെങ്കൂർ റഹ്‌മ ത്ത് നിവാസിൽ ഡോ.ആർ.എൻ.അൻസർ (47) അന്തരിച്ചു.ഔദ്യോഗിക ചടങ്ങിൽ പ്രസംഗി ച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു തുടർന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം. കഴിഞ്ഞ ആഴ്‌ച കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ദക്ഷിണ മേഖലാ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.പരിപാടി തുടങ്ങുന്നതിനു മുൻപ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർ
കേരളത്തിലെ സാങ്കേതികവിദ്യയുടെയും വിപണനത്തിന്റെയും ഭാവി അടയാളപ്പെടുത്തി WAC ബിയോണ്ട് 2025
കൊച്ചി : കൊരട്ടി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ (WAC) ആഭിമുഖ്യത്തില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന WAC ബിയോണ്ട് – ടെക്നോളജി ആന്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് ബിസിനസ് തലവന്മാരുടെയും പുതുതലമുറ സംരംഭകരുടെയും സംഗമവേദിയായി. മാര്‍ക്കറ്റിങ് മാനേജ്‌മെന്റില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ഒരു ബിസിനസിന് ഏറെ ഗുണകരമാകുമെന്ന് സമ്മിറ്റിനെ അഭിസംബോധന ചെയ്ത വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സാങ്കേതികവിദ്യ പ്രത്യേകിച്ച് നിര്‍മിതബുദ്ധിക്ക് നിര്‍ണായക പങ്ക് വഹിക്കാവുന്ന നിരവധി മേഖലകളുണ്ട്.നിലവിലെ അനിശ്ചിതമായ
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 19.08.2025 ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ കാർ നിർത്തിച്ച് പരിശോധിച്ചതിൽ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. വാഹനവും പോലീസ് പിടിച്ചെടുത്തു. ബത്തേരി സ്റ്റേഷൻ
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 19.08.2025 ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ കാർ നിർത്തിച്ച് പരിശോധിച്ചതിൽ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.വാഹനവും പോലീസ് പിടിച്ചെടുത്തു. ബത്തേരി സ്റ്റേഷൻ സബ്
റോഡ് നിർമ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യയും പരീക്ഷിക്കും:മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ മേഖലയില്‍ റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ പരീക്ഷിക്കുവാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP).പരീക്ഷണ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം – പ്രാവച്ചമ്പലം റോഡിലാണ് ഈ പ്രവൃത്തി നടത്തുന്നതിന് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
ആദിവാസി ക്ഷേമസമിതി കളക്ട്രേറ്റ് മാർച്ച് നടത്തി
കൽപ്പറ്റ : ഭൂരഹിത, നാമമാത്ര ഭൂമിയുള്ള ആദിവാസികൾക്ക് ഉടൻ ഭൂമി നൽകണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി.ഭൂമിക്കായി കുടിൽ കെട്ടി സമരംനടത്തുന്ന 1500ഓളം കുടുംബങ്ങൾ ജില്ലയിലുണ്ട്.ഇവർക്ക് അടി യന്തരമായി ഭൂമി നൽകണം.മെൻ്റർ അധ്യാപകരെ സ്ഥിരപ്പെടുത്തി വേതനം നൽകണം.ശമ്പളം ലഭിക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് റിപ്പോ ർട്ട് നൽകണമെന്ന മാനദണ്ഡം ഒഴിവാക്കണം. ദിവസവേതന സംവിധാനം ഒഴിവാക്കി സ്ഥിര ശമ്പളം നിശ്ചയിക്കണം.ചില ട്രൈബൽ ഉദ്യോഗസ്ഥർ മെൻ്റർ അധ്യാപക രെയും പ്രൊമോട്ടർമാരെയും മാനസികമായി
മെഗാ രക്‌തദാന ക്യാമ്പ് നടത്തി
ബത്തേരി : മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും,മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയരക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡന്റ് ജിതേഷ് വള്ളു വാടി അധ്യക്ഷത വഹിച്ചു.ജ്യോതിർഗമയ കോർഡിനേറ്റർ ഷിനോജ് കെ എം,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ആശംസ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ മോളി വര്ഗീസ്,
നിരോധിത പുകയില ഉൽപ്പന്നം പിടികൂടി
മുത്തങ്ങ : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് ഹോസ്റ്റൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ചെലവൂർ വില്ലേജിൽ അടുക്കത്ത് പറമ്പിൽ വീട്ടിൽ അഷറഫ്( വയസ്സ് 52) എന്നയാളെ അറസ്റ്റ് ചെയ്തു.മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ.എസ് ന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപു എ,സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ,പ്രജീഷ് എം.വി
സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് 2021,2022ന് അപേക്ഷിക്കാം
തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും.2021-ലെ വിഷയം ‘നവകേരളം’ എന്നതും 2022-ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന.എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000,30,000,25,000 രൂപ വീതം സമ്മാനം നൽകും.കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം.കൃത്രിമ ഫോട്ടോകൾ എൻട്രിയായി
കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം:അഡ്വ.ടി സിദ്ദീഖ് എം.എൽ.എ
കൽപ്പറ്റ : കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി.കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും അവരുടെ അധ്യാനമാണ് നാടിൻ്റെ നിലനിൽപ്പെന്നും അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു.കൽപ്പറ്റ കൃഷിഭവൻ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ.ടി.ജെ.ഐസക്ക് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ജി.എൽ.പി.സ്കൂളിൽ ആരംഭിക്കുന്ന “കുട്ടി കൃഷി തോട്ടം” പദ്ധതി നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ സരോജി ഓടമ്പത്ത് ഉദ്ഘാടനം ചെയ്തു.പച്ചക്കറി വിത്ത് വിതരണം എം.എൽ.എ. നിർവഹിച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ കൃഷി
വോട്ട് കൊള്ളക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ പോരാട്ടത്തിൽ അണിചേരണം:രാഷ്ട്രീയ യുവജനതാദൾ
കൽപ്പറ്റ : വോട്ടർ പട്ടികയിൽ തിരിമറി നടത്തി അധികാരത്തിൽ തുടരുന്ന ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ ഭരണകൂടത്തെ താഴെയിറക്കാനായി ഇന്ത്യാസഖ്യം ബീഹാറിൽ ആരംഭിച്ച പോരാട്ടത്തെ രാജ്യവ്യാപകമായി ജനാധിപത്യ വിശ്വാസികൾ ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ സുൽത്താൻബത്തേരി മണ്ഡലം കമ്മിറ്റി കൺവെൻഷൻ.വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി സർക്കാർ അധികാരത്തിൽ വരാതിരിക്കാനായി ആധാർ കാർഡ് അടക്കം ഉള്ള അമ്പത്തൊന്ന് ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ ആർജെഡി നേതാവും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വിയാദവാണ്
മുപൈനാട് കൃഷിഭവൻ ചിങ്ങം-1 കർഷക ദിനം ആഘോഷിച്ചു
മുപൈനാട് : ഗ്രാമപഞ്ചായത്തിൽ സമുചിതമായി ചിങ്ങം -1 കർഷക ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ സ്വാഗതം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കൃഷി ഓഫീസർ അമൽ ബേബി പദ്ധതി വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം പി.കെ, വാർഡ് മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി.ശീല വേലായുധൻ കാർഷിക വികസന സമിതി അംഗമായ കെ.വി മാത്യു
വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ
കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം SHRPC വയനാട് നേത്യത്വം കൊടുക്കുന്ന മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ C.H. സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ പ്രതിഷേധ കൂട്ടായ്മ ചേർന്നു. ജില്ലയിലെ നൂറു കണക്കിന് സ്ത്രീകളടങ്ങുന്ന ചടങ്ങ് അഡ്വ:വി.പി എൽദോ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സൗകര്യപ്രദവും ,ജനഹിതത്തിന് അനുസരിച്ചുമാകണം മെഡിക്കൽ കോളേജ് ആരoഭിക്കേണ്ടത്. ജില്ലയുടെ പ്രധാന ഭാഗത്ത് 50 ഏക്കർ ഭൂമി സർക്കാരിന് ദാനമായി കിട്ടിയിട്ടും അത് ഫലപ്രാപ്തമായി ഉപയോഗിക്കാതെ അടിസ്ഥാനരഹിതമായ പഠന റിപ്പോർട്ടുകൾ
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്
കൽപ്പറ്റ : വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്.മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ
പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച;അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ,അദാണി ഗ്രൂപ്പ് കേരള റീജിയണൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി മഹേഷ് ഗുപ്തൻ,ജെയിൻ യൂണിവേഴ്സിറ്റി ഹെഡ് ഓഫ് ഫിനാൻസ് ആൻഡ് ഇൻഡസ്ട്രി ഇനിഷ്യേറ്റീവ്സ് ഡോ.രാധാകൃഷ്ണൻ ഉണ്ണി, മുത്തൂറ്റ് മിനി സി.ഇ.ഒ പി.ഇ.മത്തായി,ഗോ ഈസി സി.ഇ.ഒ പി.ജി. രാംനാഥ്,നിംസ് ഹോസ്പിറ്റലിലെ ഡോ.രാജ് ശങ്കർ എന്നിവർ ചേർന്നാണ് പ്രധാന ജേഴ്സി
ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
ബത്തേരി : വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.2025 സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അങ്കമാലി പെരുമ്പാവൂർ മേഖലയുടെ മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെയും,മലബാർ ഭദ്രാസനത്തിന്റെ മോർ ഗീവർഗീസ് സ്തേഫാനോസ് തിരുമേനിയുടെയും, വീട്ടൂർ ദയറാധിപൻ മാത്യൂസ് മോർ തിമോത്തിയോസ് തിരുമേനിയുടെയും,വന്ദ്യ കോർ എപ്പിസ്കോപ്പാമാരുടെയും,ബഹുമാനപ്പെട്ട വൈദികരുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയും,വന്ദ്യ പൗലോസ് പറേക്കര കോപ്പ,
ചീ നമ്പീടൻ കൂടുംബ സംഗമം നടത്തി
തരുവണ : വയനാട്ടിലെ പുരാതന കുടുംബമായ കെല്ലൂർ ചീ നമ്പീടൻ കുടുംബ സംഗമം നാലാം മൈൽ CAH ആഡിറേറാറിയത്തിൽ മന്ത്രി OR കേളു ഉൽഘാടനം ചെയ്തു.ചെയർമാൻ സി അന്ത്രു ഹാജി അധ്യക്ഷനായി.ഇബ്രാഹിം പള്ളിയാൽ സ്വാഗ തവും അലി ബ്രാൻ നന്ദിയും പറഞ്ഞു കുടുംബത്തിലെ മുതിർന്നവരെയും പ്രതിഭകളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമദ് കുട്ടി, മെമ്പർ ഷിഹാബ്
ജി വി എച്ച് എസ് എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി
മാനന്തവാടി : തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു.സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും ഒന്നാംപോളിംഗ് ഓഫീസർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് വെപ്പിച്ചും രണ്ടാം പോളിങ് ഓഫീസർ വിരലിൽ മഷി പുരട്ടിയും മൂന്നാം പോളിംഗ് ഓഫീസർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽവോട്ട് ചെയ്യിപ്പിച്ചുമാണ് ഇലക്ഷൻ നടത്തിയത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കി.പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെട്ട അധ്യാപകർ ബൂത്തുകളിൽഇലക്ഷന് നേതൃത്വം നൽകി.രക്ഷാധികാരിയായ ഹെഡ്മാസ്റ്റർ ശ്രീ.സുരേഷ് കുമാറും
തൊടുവട്ടിയിൽ ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു
നമ്പി കൊല്ലി : പുത്തൻകുന്ന് തൊടുവെട്ടി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു,പരിക്കേറ്റ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക്ഗു രുതരമല്ല.നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തിവരുന്നു
