മീനങ്ങാടി : തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് ആദിവാസി സമുദായ സംഘടനകൾ പിൻമാറണമെന്ന് ആദിവാസി നേതാവും തമ്പായി അയൽക്കൂട്ടം പ്രസിഡൻ്റുമായ സി.വാസു ആവശ്യപ്പെട്ടു. എം.ആർ.പൊതയൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ സംഘടിപ്പിച്ച വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റായിരുന്ന എം.ആർ.പൊതയൻ്റെ 26-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായം നോക്കാതെ ആദിവാസി സമൂഹത്തിന് ഗുണം ചെയ്യുന്ന കഴിവും യോഗ്യതയുമുള്ള അനുയോജ്യരായവരെ കണ്ടെത്തി സംവരണ
Category: Districts
ലോറിക്ക് കല്ലെറിഞ് പോലീസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി
കൽപ്പറ്റ : കൽപ്പറ്റ നഗരത്തിൽ രാവിലെ സമയക്രമം തെറ്റിച്ചോടിയ ലോറി പോലീസ് കൈകാണിച്ചപ്പോൾ നിർത്തിയില്ലെന്നാരോപിച്ച് കല്ലെറിഞ്ഞതായി പരാതി. കർണാടകയിൽ അരി കയറ്റി കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറെ പോലീസ് വലിച്ചിറക്കി മർദ്ദിച്ചതായും പരാതി.പരിക്കേറ്റ കോഴിക്കോട് ചേളന്നൂർ സ്വദേശി സോനു (34) വിനെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കല്ലേറിൽ ലോറിയുടെ മുൻ ഗ്ലാസ്സ് തകർന്നു. ഇന്ന് രാവിലെ കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിലാണ് സംഭവം.രാവിലെ എട്ട് മണിക്ക് ശേഷം ചരക്ക് വാഹനം നഗരത്തിലൂടെ പോകാൻ പാടില്ലന്ന നിയമം
കവിതയിൽ എൻ ഫിദ മറിയം വയനാടിനെ അടയാളപ്പെടുത്തി
ചുണ്ടേൽ : തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചുണ്ടേൽ ആർ.സി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി എൻ ഫിദ മറിയം,മലയാളം കവിതാരചന എച്ച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി.”എനിക്ക് ഞാൻ അപരിചിതനായി ” എന്നതായിരുന്നു വിഷയം. സമകാലിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്നതായിരുന്നു കവിത പൊഴുതന ആറാം മൈൽ എൻ സിദ്ദിഖ് – ജുനൈന ദമ്പതികളുടെ മകളാണ് ഫിദ.
വനം വകുപ്പ് നടപ്പാക്കുന്നസ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം:കോൺഗ്രസ്
മാനന്തവാടി : വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് പദ്ധതി പ്രദേശത്തിൽ പഞ്ചാര കൊല്ലി പ്രിയദർശിനി ടീ എസ്റ്റേറ്റ് ഗേറ്റ് മുതൽ ജെസ്സി താഴെ അമ്പലത്തിന്റെ ഭാഗത്തുനിന്നു തുടങ്ങി തൃശ്ലിലേരിയിലെ ഫോറസ്റ്റ് ബൗണ്ടറി വരെ ഉള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദേശം 500 ലേറെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തുന്ന വനം വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചാരക്കൊല്ലി കോൺഗ്രസ് കമ്മറ്റി യോഗം, പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് നഗരസഭയേയൊ പ്രദേശത്തുള്ള
വൈസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു; എമിൽ ബെന്നി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു
കോറോം : വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ കോറോം വെസ്റ്റേൺ ഘാട്ട്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസ് സ്കൂളിൽ വൈസ് ഫുട്ബോൾ അക്കാദമി (Wise Football Academy) പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ഐ.എസ്.എൽ – ഐ ലീഗ് താരം എമിൽ ബെന്നി അക്കാദമിയുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.വെസ്റ്റേൺ ഘാട്ട്സ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ആഷിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മാനന്തവാടി സബ് ഡിസ്ട്രിക്റ്റ് സബ് ജൂനിയർ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇറക്കം.പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്.ഗ്രാം വില 75 രൂപ കുറഞ്ഞ് 13,125 രൂപയിലെത്തി
എറണാകുളം : ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,000 രൂപയായി.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,790 രൂപയും 14 കാരറ്റിന്റെ വില 50 രൂപ കുറഞ്ഞ് 8,400 രൂപയുമാണ്.വെള്ളിവില ഗ്രാമിന് 280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണി :- ആഗോള വിപണിയില്‍ സ്വർണവില ഔണ്‍സിന് ഏകദേശം 4,593 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ : പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ, രജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയാണ് ഷിൽന.ഇവർ വീണ്ടും വിൽപനയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് എക്സൈസ് നിരീക്ഷിച്ചു
വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി
കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം,ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല,സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ,മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ,കൽപ്പറ്റ നിയോജക മണ്ഡലം വനിതാ വിംഗ് ഓർഗനൈസിംഗ് കൺവീനർ അസ്മ ഹമീദ് എന്നിവർക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. എസ്.കെ.എസ് പ്ലാന്റേഷൻ വിഭാഗം സംസ്ഥാന ചെയർമാർ അഡ്വ.എൻ.ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പൊരളോത്ത്
മോഷ്ടിച്ച ബൈക്കുമായി കറക്കം;സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ
മീനങ്ങാടി : മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി.മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്.കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് ഇയാൾ വലയിലാകുന്നത്.മീനങ്ങാടി ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് മീനങ്ങാടിയിലെ ഫുട്ബോൾ ടൂർണമെന്റ് ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. മീനങ്ങാടിക്ക് പുറമെ കേണിച്ചിറ,അമ്പലവയൽ സ്റ്റേഷൻ പരിധികളിൽ
ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം
കോഴിക്കോട് : ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു.ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു.പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും
കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
കൊല്ലം : കൊല്ലത്തെ സായി (സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി.പ്ലസ് ടു,പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.സിറ്റി പൊലീസ് കമ്മീഷണര്‍
തൈപ്പൊങ്കല്‍:സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി
തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി,തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, പാലക്കാട്,വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയാണ്.തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് കൊണ്ടാടുന്നത്.പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്.തമിഴ്നാടിനൊപ്പം
ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി;കുന്നമ്പറ്റയിലെ ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി.മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ബുധനാഴ്ച ഉചക്ക് 12.30-ഓടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്,അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി,കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു,ബ്ലോക്ക്
ഭക്തി സാന്ദ്രം ശബരിമല;പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു
പത്തനംതിട്ട : ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു.തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി.പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു.ഈ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികള്‍ ദർശനപുണ്യം നേടി.തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ,അംഗങ്ങളായ പി ഡി സന്തോഷ് കുമാർ,കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി
പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു
കല്ലോടി : സെന്റ് ജോസഫ്സ് ഹൈസ്കൂൾ കല്ലോടിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു.സ്നേഹക്കൂട് 2k26 എന്ന പേരിൽ നടത്തിയ സൗഹൃദ സംഗമം പ്രഥമ ഹെഡ്മാസ്റ്റർ ആന്റണി കെ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് ഷീജോ ചിറ്റിലപ്പള്ളി,വൈസ് പ്രസിഡണ്ട് സിബി ആശാരിയോട്ട്, പൂർവ്വ അധ്യാപക പ്രതിനിധികളായ സി ടി അബ്രഹാം മാസ്റ്റർ,പി എ വർക്കി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ജോർജ് പടകൂട്ടിൽ,ജോസ് പള്ളത്ത്
കെ-ടെറ്റ് ആശങ്കകൾ പരിഹരിക്കണം:കെ പി എസ് ടി എ
ബത്തേരി : സർവ്വീസിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്ന ബഹു.സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വൈകിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി എസ് ടി എ ബത്തേരി ബ്രാഞ്ച് സമ്മേളനം കുറ്റപ്പെടുത്തി.അധിക യോഗ്യത ഉള്ളവർ പോലും കെ-ടെറ്റ് പാസാകണമെന്നത് യുക്തിക്കു നിരക്കുന്നതല്ല.അധ്യാപക സ്ഥാനക്കയറ്റമുൾപ്പടെയുള്ളവ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കെ-ടെറ്റ് വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡൻ്റ് ബിനു ജോസഫ്
മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം:ഐ.ടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ.എസ്
കൊച്ചി : കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി.വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ.എസ്.കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം
‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും’
കല്‍പ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ പണം കൊടുത്തില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സി പി എമ്മിനെ വെല്ലുവിളിച്ച് അഡ്വ.ടി സിദ്ദിഖ് എം എല്‍ എ.സി പി എം ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് ജില്ലാ കണ്‍വീനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിദ്ദിഖ് അടങ്ങുന്ന യു ഡി എഫ് എം എല്‍ എമാര്‍ പണം നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചിരുന്നു.ഇതില്‍ പ്രതികരിച്ചാണ് പണം നല്‍കിയതിന്റെ രേഖകള്‍ അടക്കം ഉയര്‍ത്തിക്കാട്ടി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടി സിദ്ദിഖ്
ബിജെപി ഭരിക്കുന്ന പഞ്ചായത്തിലെ വാഹനത്തിൽ കാവിഹാരം;3 മണിക്കൂർ സമരം ചെയ്ത് മാറ്റിച്ച് ഇടത് അംഗങ്ങൾ
മാറനല്ലൂർ : പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മൂന്നു മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ വാഹനത്തിലെ ഹാരം പൊലീസ് സാന്നിധ്യത്തിൽ ജീവനക്കാർ നീക്കി.ഇതോടെ സമരം അവസാനിച്ചു. കഴിഞ്ഞ തവണ ഇടതു ഭരണസമിതി അധികാരത്തിലേറിയപ്പോൾ പഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ ജീപ്പിൽ ചുവന്ന ഹാരം തൂക്കി.ബിജെപി–കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഹാരം മാറ്റാൻ നിർബന്ധിതരായി. ഇക്കുറി ബിജെപി അധികാരമേറ്റതിനു പിന്നാലെ വാഹനത്തിൽ കാവിഹാരം പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ച ഇടത് അംഗങ്ങൾ വിയോജന
സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി
എറണാകുളം : തൈപ്പൊങ്കൽ ആഘോഷമാക്കാൻ കേരളവും, തമിഴ്നാട്ടിൽ നീണ്ട അവധി.തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15-ന് കേരളത്തിലെ ആറ് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട് എന്നിവയാണ് അവധിയുള്ള ജില്ലകൾ.സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്.തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്.15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു.തമിഴ്നാടിനൊപ്പം തെലങ്കാനയും
ഉരുള്‍ദുരന്തം:വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസപദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ.ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്കായി എം എല്‍ എ കെയര്‍ മലബാര്‍ ഗോള്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസ പദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീര്‍ഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപപ്പെടുത്തിയ ഉയിര്‍പ്പ് പദ്ധതിയില്‍ ദുരന്തം നേരിട്ട്
ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു
മേപ്പാടി : ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ അത്‌ലറ്റിക്സ് ഇനങ്ങൾക്ക് പുറമെ ഫുട്ബോൾ, വോളിബോൾ,ബാഡ്‌മിന്റൺ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും നടന്നു.മുഹമ്മദ് റാഷിദ്,സിയാ ഫാത്തിമ എന്നിവർ മികച്ച പ്രകടനത്തോടെ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.വിവിധ ഹൗസുകളായി തിരിഞ്ഞ് നടന്ന മത്സരങ്ങളിൽ മികച്ച പോയിന്റുകൾ
പുതുവര്‍ഷത്തെ ആദ്യ റെക്കോഡില്‍ സ്വര്‍ണം, ഒറ്റയടിക്ക് പവന് 1,240 രൂപയുടെ കുതിപ്പ്, വെള്ളിയും റെക്കോഡ് നിറവില്‍
എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാം വില ഒറ്റയടിക്ക് 155 രൂപ വര്‍ധിച്ച് 13,030രൂപയും പവന്‍ വില 1,240 രൂപ ഉയര്‍ന്ന് 13,030 രൂപയുമായി.ഇക്കഴിഞ്ഞ ഡിസംബര്‍ 27ന് കുറിച്ച പവന് 1,03,560 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.18 കാരറ്റിന് ഗ്രാമിന് 125 രൂപ വര്‍ധിച്ച്.10,710 രൂപയിലെത്തി.14 കാരറ്റിന് ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 8,340 രൂപയും ഒമ്ബത് കാരറ്റിന് ഗ്രാമിന് 5,380 രൂപയുമായി.വെള്ളി വില ഇന്ന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് ഗ്രാമിന്
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേര്‍ മരിച്ചു
കോഴിക്കോട് : കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.വയനാട് പൊഴുതന സ്വദേശി സമീർ(35).കൊടുവള്ളി സ്വദേശി നിഹാല്‍, ഇങ്ങാപ്പുഴ സ്വദേശി സുബി,എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.പിക്കപ്പ് ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു.കാറിലുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്.
206 സാരഥികളെ ആദരിച്ചു:സി.പി.ഐ.എം ജനപ്രതിനിധികൾക്ക് ഉജ്വല സ്വീകരണം
കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സിപിഐ എം ജനപ്രതിനിധികൾക്ക് ഉജ്വല സ്വീകരണം.പണിയ വിഭാഗത്തിൽനിന്ന് രാജ്യത്ത് ആദ്യമായി നഗരസഭാ ചെയർപേഴ്‌സണായി ചരിത്രമെഴുതിയ പി വിശ്വനാഥൻ മുതൽ വിജയിച്ച 206 പേർക്കാണ് കൽപ്പറ്റയിൽ സ്വീകരണം നൽകിയത്.മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു.ജില്ലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ സിപിഐ എമ്മിനാണ്.പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,സ്ഥിരംസമിതി അധ്യക്ഷർ,പഞ്ചായത്ത് അംഗങ്ങൾ,നഗരസഭാ കൗൺസിലർമാർ എന്നിവരെല്ലാം സ്വീകരണം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മധു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി
ക്ലസ്റ്റർ പരിശീലനം ഭാഷാധ്യാപകരോടുള്ള അവഗണന അപലപനീയം:കെ എ ടി എഫ്
മീനങ്ങാടി : ക്ലസ്റ്റർ തലത്തിൽ എൽ പി വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം ഉണ്ടായിട്ടും അറബി ഭാഷാ അധ്യാപകരെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുപ്പിക്കാതെ അകറ്റിനിർത്തിയതിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കെ എ ടി എഫ് വയനാട് ജില്ലാ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഭാഷാ അധ്യാപകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികൃഷ്ണൻ സമ്മേളനം
സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി
പുൽപ്പള്ളി : സീറോ മലബാർ സഭ 2026 വർഷത്തിൽ സമുദായ ശക്തീകരണവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപതാതലത്തിലും,ഇടവകകളിലും നടത്തുന്ന ഒരു വർഷത്തെ കർമ്മപദ്ധതികളുടെ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ചടങ്ങുകൾ വികാരി റവ.ഫാ.ജോഷി പുൽപ്പയിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു.വിവിധങ്ങളായ കോണുകളിൽ നിന്ന് സമുദായം നേരിടുന്ന വെല്ലുവിളികൾ നേരിടുകയും സമുദായിക ശക്തീകരണവുമാണ് ലക്ഷ്യം.എ കെ സി സി പ്രസിഡൻ്റ് അഡ്വ.ജോയി വളയം പള്ളി, കൈക്കാരൻ ഷിജി ചെരുവിൽ,സിസ്റ്റർ ടെസ്സിന, സിസ്റ്റർ മേരി കല്ലുപുര,ജോൺസൺ വിരിപ്പാ മറ്റം, സിബി കണ്ടത്തിൽ,അബ്രാഹം കാലായിൽ,മേരി
നാല് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു
കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് അസോസിയേഷൻ വയനാട്ടിൽ വയനാട്ടിൽ നിർമിച്ച വീടുകൾ കൈമാറി. നാല് വീടുകളുടെ താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു.മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്.ആദ്യ ഘട്ടത്തിൽ നാല് വീടുകളുടെ നിർമാണം പൂർത്തിയാക്കി.പദ്ധതി പ്രദേശത്ത് വച്ച് രമേശ് ചെന്നിത്തല വീടുകളുടെ താക്കോൽദാനം നിർവഹിച്ചു.മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് പാലക്കാട് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളിൽ ആദ്യ പടിയാണിത്. ഒരു വീട് പാലക്കാട് ആണ്
അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ;ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി : സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു.യൂറോളജി, ഗ്യാസ്‌ട്രോ എൻട്രോളജി,ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി,ഓർത്തോപീഡിക്സ്,പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാമ്പയിനിൽ ലഭ്യമാകും. റോബോട്ടിക് സർജറി അടക്കമുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക് പരിരക്ഷ നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഒട്ടനവധി ആനുകൂല്യങ്ങളാണ് ആശുപത്രി
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു
കൽപ്പറ്റ : ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു.മേളയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു.ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ദീപശിഖ തെളിയിച്ച ചടങ്ങിൽ ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ സുധാകരൻ അധ്യക്ഷം വഹിച്ചു.ചടങ്ങിനു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി ജയപ്രകാശ് സ്വാഗതവും ജനറൽ കൺവീനർ ടി പി മനോജ് നന്ദിയും അർപ്പിച്ചു.സിനി മോൾ
