കൽപ്പറ്റ : കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന സർവീസ്,തുടർന്ന് 3 മണിക്ക് വിംസ് ആശുപത്രിയിൽ നിന്ന് കൽപ്പറ്റ–മെഡിക്കൽ കോളേജ് വഴി കോഴിക്കോട് എത്തുകയും രാത്രി 9.45ന് വീണ്ടും വിംസ് ആശുപത്രിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.മേപ്പാടിയിലേക്കുള്ള രാത്രിയാത്രയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് ഈ സർവീസ് വലിയ ആശ്വാസമാകും.ഇതോടൊപ്പം കോഴിക്കോട്–മാനന്തവാടി സർവീസും ആരംഭിച്ചു.പുലർച്ചെ 4.30ന്
Category: Districts
ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ ആംബുലൻസ് കൈമാറി
കൽപ്പറ്റ : ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മലബാർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ് കൈമാറി. കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനിക്ക് താക്കോൽ കൈമാറി.പരിപാടിയുടെ ഭാഗമായി എടപെട്ടി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ പി.എസ്.ഗിരീഷ് കുമാർ ഏറ്റുവാങ്ങി.ടി.ഡി.എ.എ കെ.യുടെ സംസ്ഥാന പ്രസിഡണ്ട് സി.കെ.ശിവകുമാർ
ഇടത് സർക്കാർ സിവിൽ സർവീസിനെ തകർത്തു: എൻ.ഡി.അപ്പച്ചൻ
കൽപ്പറ്റ : ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സർക്കാർ,കേരളത്തിലെ സർക്കാർ ജീവനത്തിന്റെ ആകർഷണിയത പൂർണ്ണമായും ഇല്ലാതാക്കിയെന്ന് എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ.ശമ്പള പരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും ലീവ് സറണ്ടർ അനിശ്ചിതമായി മാറ്റിവച്ചും ജീവനക്കാരുടെ ലക്ഷം കോടി രൂപ ഈ സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.എൻ ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം അവസാനിപ്പിചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യഷനായി സെക്രട്ടറി പി.ജെ ഷൈജു സ്വാഗതം
കോഫി ബോർഡ് ജീവനകാർക്ക് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനം സംഘടിപ്പിച്ചു
കൽപ്പറ്റ : സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികളുമായി കേന്ദ്ര സർക്കാർ.ഇതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനപരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനകാരുടെ കാര്യക്ഷമത കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലന പദ്ധതി നടപ്പാക്കുന്നത്.വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും താഴെ തട്ടിലെ ജീവനക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള പല ഘട്ടങ്ങളിലുള്ള പരിശീലനത്തിൽ പങ്കെടുക്കണം. ആദ്യഘട്ട പരിശീലനം കഴിഞ്ഞ വർഷം നടത്തിയിരുന്നു.രണ്ടാം
ഇടത് സർക്കാർ സിവിൽ സർവീസിനെ തകർത്തു: എൻ.ഡി.അപ്പച്ചൻ
കൽപ്പറ്റ : ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സർക്കാർ,കേരളത്തിലെ സർക്കാർ ജീവനത്തിന്റെ ആകർഷണിയത പൂർണ്ണമായും ഇല്ലാതാക്കിയെന്ന് എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ.ശമ്പള പരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും ലീവ് സറണ്ടർ അനിശ്ചിതമായി മാറ്റിവച്ചും ജീവനക്കാരുടെ ലക്ഷം കോടി രൂപ ഈ സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. എൻ ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം അവസാനിപ്പിചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യഷനായി സെക്രട്ടറി പി.ജെ ഷൈജു
ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം
കണ്ണൂർ : തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം.തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.ബസ് നിർത്തി കണ്ടക്ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും ദൃശ്യങ്ങളിൽ കാണാം.സൈക്കിളിൽ മൂന്നു പേർ കയറി റോഡിലൂടെ അപകടകരമായി ഓടിക്കുന്നതുൾപ്പെെടയുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്താണ് വിഡിയോ പ്രചരിപ്പിച്ചത്. സ്കൂൾ അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
ഡിജിറ്റല്‍ ഡി-അഡിക്ഷനെതിരെ പോലീസിന്റെ ‘ഡി-ഡാഡ്’:അദ്ധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ : കുട്ടികളിലും,കൗമാരക്കാരിലും മൊബൈല്‍ഫോണ്‍,ഇന്റര്‍നെറ്റ്,ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള കേരളാ പോലീസിന്റെ ‘ഡി-ഡാഡ്'(ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മേഖലകളില്‍ ശില്‍പശാല സംഘടിപ്പിച്ചു.മൂന്നിടങ്ങളിലുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു.കല്‍പ്പറ്റ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍,കൗണ്‍സിലേഴ്‌സ്, അംഗന്‍വാടി ടീച്ചര്‍മാര്‍,ഐ.സി.ഡി.എസ് പ്രതിനിധികള്‍,വോളണ്ടീയേര്‍സ് തുടങ്ങിയവര്‍ക്കായി നടത്തിയ ശില്‍പശാല ഗ്രീന്‍ ഗേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി പി.എല്‍. ഷൈജു ഉദ്ഘാനം ചെയ്തു.ജനമൈത്രി എ.ഡി.എന്‍.ഓ കെ.എം ശശിധരന്‍ അധ്യക്ഷത
കുറിത്തലയൻ വാത്ത്:ഹിമാലയം കടന്ന് വന്ന അതിഥിയെ വയനാട്ടിലാദ്യമായി കണ്ടെത്തി
കൽപ്പറ്റ : ഹിമാലയം കടന്ന് വന്ന അതിഥി വയനാട്ടിലാദ്യമായി.നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത് ഉൾപ്പെടെ 159 ഇനം പക്ഷികൾ ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന കുറിത്തലയൻ വാത്ത് അഥവാ Bar-headed goose വയനാട്ടിൽ.വയനാട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായി നടത്തിയ ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസി (Asian Waterbird Census)ലാണ് കുറിത്തലയൻ വാത്തിനെ കണ്ടെത്തിയത്.ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്.തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ
പുതിയ പദ്ധതിയുമായി KSRTC;ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ് ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ബസിൽ ഭക്ഷണമെത്തും
തിരുവനന്തപുരം : വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു.ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് (Chicking) കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും.5 ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.യാത്രക്കാർക്ക് ക്യൂ ആർ കോഡ് വഴി അടുത്തുള്ള ഔട്ട്ലെറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്.25 ശതമാനം ഡിസ്കൗണ്ടിലായിരിക്കും വിൽപ്പന.ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. ബാംഗ്ലൂരിലേക്കുള്ള
പ്രധാനമന്ത്രി ഇന്നു തിരുവനന്തപുരത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്ത് എത്തും.വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.രാവിലെ 10.15ന് പ്രധാനമന്ത്രി എത്തും.രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ലാഗ് ഓഫ് എന്നിവ അദ്ദേഹം നിർവഹിക്കും.ഔദ്യോഗിക ചടങ്ങുകൾക്കുശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.ഈ പരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച്
സഹീർ അബ്ബാസ് വീണ്ടും എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയിലേക്ക്
കൽപ്പറ്റ : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)യുടെ 2026-2028 കാലയളവിലേക്കുള്ള ദേശീയ പ്രവർത്തക സമിതിയിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സഹീർ അബ്ബാസ് സഅദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തലപ്പുഴ സ്വദേശിയായ സഹീർ അബ്ബാസ്,സംഘടനയുടെ ദേശീയ നേതൃത്വത്തിലെ നിർണായക ചുമതലകളിലേക്ക് തുടർച്ചയായ രണ്ടാം തവണയാണ് എത്തുന്നത്.ഒന്നര പതിറ്റാണ്ട് കാലത്തെ ദേശീയ തലത്തിലുള്ള പ്രവർത്തനത്തിൻ്റെ അംഗീകാരമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്കും പാർട്ടി പ്രവർത്തകർക്കും വലിയ അഭിമാനമാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് അഭിപ്രായപ്പെട്ടു.ജനാധിപത്യ മൂല്യങ്ങളും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ചുള്ള
കായിക മേളക്ക് തുടക്കം കുറിച്ചു
കൽപ്പറ്റ : എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കായിക മേളക്ക് തുടക്കം കുറിച്ചു കൊണ്ട് കൽപ്പറ്റ പോലീസ് സബ്-ഇൻസ്പെക്ടർ എ യൂ ജയപ്രകാശ് കായിക മേളയുടെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പി ടി ഐ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ.കെ.ബാബു പ്രസന്ന കുമാർ സ്വാഗതം പറഞ്ഞു.കുമാരി ജ്യോതി മനോ സത്യപ്രതിജ്ഞാ വാചകം ചൊല്ലി മദർ പി.ടി.എ പ്രസിഡണ്ട് ജോഷ്മ,ഗിരീഷ് പെരുന്തട്ട എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും
സുൽത്താൻ ബത്തേരി : വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണൻ തന്നെ മത്സരിച്ചേക്കും.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. 15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ഐ.സി
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത:പാറതുരക്കൽ ഈമാസം തന്നെ
തിരുവമ്പാടി : മലയോര,കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ജനുവരി അവസാനത്തോടുകൂടി തുടക്കമാകും.ഈ മാസം അവസാനത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തു നിന്നായിരിക്കും തുടക്കം.തുടർന്ന് എത്രയും പെട്ടെന്ന് തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും എന്നാണ് കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ അധികൃതർ പറയുന്നത്. ഒരേ സമയത്തുതന്നെ ഇരുധ്രുവത്തിൽ നിന്ന് തുരന്നു പോകുന്നതാണ് നിർമാണരീതി.ഇതിനായുള്ള പാറ മാര്ക്കിംഗ് ഉൾപ്പെടെയുള്ള എല്ലാവിധ
ജെൻസി കണക്ട് യാത്രയെ വരവേറ്റ് വയനാട്
വയനാട് : കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്രയ്ക്ക് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.പഴയ വൈത്തിരി ചാരിറ്റി ഉന്നതിയിൽ നടന്ന ജെൻസ് മീറ്റ് അപ്പ് ജെ.ആർ.പി ചെയർപേഴ്സൺ സി.കെ ജാനു ഉദ്ഘാടനം ചെയ്തു.ഇ – ഗ്രാൻ്റ് ഉൾപ്പടെയുള്ള അർഹതയുള്ള സ്കോളർഷിപ്പുകൾ യഥാസമയം സർക്കാർ ലഭ്യമാക്കാത്തതു മൂലം പിന്നോക്ക വിഭാഗങ്ങളിലെ വിദ്യർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്നതായി സി.കെ ജാനു പറഞ്ഞു. പ്രസക്തമായ സാഹചര്യത്തിലാണ് കെ.എസ്.യു യാത്ര സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.ജില്ലാ
ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുക്കണം യു.ഡി.എഫ്
മീനങ്ങാടി : ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷനേഴ്സിൽ നിന്നും സിപിഎം ഭരണത്തിൽ ഇരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ബ്രഹ്മകിയായി അപഹരിക്കപ്പെട്ടിരിക്കുന്നത് ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവന്നിട്ടും ഭരണത്തിന്റെ മറവിൽ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് വൈമനസ്യം കാട്ടുകയാണ് വയനാട്ടിലെ പൊതുജനത്തെയും കൊള്ളയടിച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ ആയിരങ്ങൾ
ബ്രഹ്മഗിരിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ:സംഷാദ് മരക്കാര്‍
കല്‍പ്പറ്റ : ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ബ്രഹ്മഗിരിയിലെ മുന്‍ജീവനക്കാരന്‍ നൗഷാദിന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ള വിഷയമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റമടക്കം ചുമത്താന്‍ കഴിയുന്ന രീതിയിലുള്ള കള്ളപ്പണം വെളുപ്പിച്ചെടുത്തത് സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്.ബ്രഹ്മഗിരിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ പൊലിസ് തയ്യാറാവണം. മന്ത്രി ഒ.ആര്‍ കേളു അടക്കം ഇവിടെ ഡയറക്ടര്‍മാരാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നതാണ്.പണം നഷ്ടപ്പെടതുമായി
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
പുൽപ്പള്ളി : ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും,മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയുമായി ചേർന്ന് പുൽപ്പള്ളിയിലും,കൊളവള്ളിയിലും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.ആയിരത്തിൽ അധികം രോഗികൾക്ക് സൗജന്യ മരുന്ന്,കണ്ണട,കിറ്റ് എന്നിവ നൽകി.ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് സീനിയർ പാസ്റ്റർ ഡോ.സാബുവർഗീസ് ഉം,ചിക്കാഗോ സയോൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചും, ഐ.സി.എ.ചാരിറ്റി ഡിപ്പാർട്ടുമെൻ്റും പ്രവർത്തനത്തിന് നേതൃത്വം വഹിച്ചു. പുൽപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ അനീഷ് എം
ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം:ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ
സുല്‍ത്താന്‍ ബത്തേരി : സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്‌മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്.നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്ട്രര്‍ ചെയ്യത് അന്വേഷണമാരംഭിക്കാത്തത് പിണറായി സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ ഭാഗാമായാണ്.തട്ടിപ്പുനടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലിസ് ബഹ്ര്മഗിരിയിലേക്ക് സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിച്ച തിടുക്കം ഇരകള്‍ക്ക് നീതിലഭിക്കുന്നതിലും കാണിക്കണം.ഇപ്പോള്‍ ചാക്കില്‍ കൊണ്ടുവന്ന ഭീമമായ കള്ളപ്പണം
സംസ്ഥാന മൗണ്ടൻ ചാമ്പ്യൻഷിപ്പ് – വയനാടിന് നാലാം കിരീടം
പോഴുതന : പൊഴുതനയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് തുടർച്ചയായ നാലാം കിരീടം.വിവിധ കാറ്റഗറികളിലായി 46 പോയിൻ്റുമായി വയനാട് ഒന്നും സ്ഥാനം നേടിയപ്പോൾ 13 പോയിൻ്റുമായി കോട്ടയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് കൽപറ്റ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.ഹനീഫ,പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ എന്നിവർ സമ്മാന വിതരണം നടത്തി. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
പൊന്നിന് തീവില!പവന് 1,13,520 രൂപ;ഒറ്റയടിക്ക് കൂടിയത് 3,680 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 460 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്.ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ്.ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും,പവന് 1,13,520 രൂപയായും ഉയർന്നു.18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ അനുസരിച്ചാണിത്.കഴിഞ്ഞ ദിവസം നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്.രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക്
കാക്കവയൽ സ്കൂളിലെ വിദ്യാർത്ഥികൾ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ
കാക്കവയൽ : ഹൈദരാബാദിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളായ വൈശാഖി പി, വൈഗ എസ് എന്നിവർ പങ്കെടുക്കുന്നു.അധിനിവേശ സ്യങ്ങളുടെ കാർഷിക മേഖലയിലെ സാധ്യതകൾ എന്ന ഗവേഷണാത്മകമായ പ്രോജക്ട് ആണ് അവർ അവതരിപ്പിക്കുന്നത്.സംസ്ഥാന തലത്തിൽ ഹൈസ്കൂൾ റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രൊജക്റ്റ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അധ്യാപകനായ ടി അശോകൻ മാസ്റ്ററാണ് കുട്ടികളെ പരിശീലിപ്പിച്ചത്.വിദ്യാർത്ഥികളുടെ ഗൈഡ് ആയി സീനിയർ അസിസ്റ്റൻറ് സോളി ടീച്ചർ, ഡോ.കാർത്തിക
എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു
മുട്ടിൽ : ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു.17 കോളേജുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും.നാലു വേദികളിലായി നാലു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവഒരുക്കങ്ങൾക്ക് ഇതോടെ തുടക്കമായി.കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അദ്ധ്യക്ഷ ആയ ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ടി മുഹമ്മദ്,പിപി അയ്യൂബ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ഹനീഫ,കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഏകദിന ശില്പ ശാലയും,സ്പെഷ്യൽ ജന ജാഗ്രത സമിതി യോഗവും നടത്തി
വെള്ളമുണ്ട : മാനന്തവാടി റേഞ്ച് ഓഫീസർ പരുപാടി സ്വാഗതഭാഷണം നടത്തി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കമർ ലൈല അധ്യക്ഷത വഹിച്ച പ്രസ്തുത പരുപാടി ബഹു : നോർത്ത് വയനാട് DFO ശ്രീ.സന്തോഷ്കുമാർ IFS ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ ആശംസ അർപ്പിച്ചു.റവന്യൂ,ട്രൈബൽ, കൃഷി,തുടങ്ങിയ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും, പഞ്ചായത്തിലെ വിവിധ വാർഡിലെ മെമ്പർമാരും പരുപാടിയിൽ പങ്കെടുത്തു.വെള്ളമുണ്ട പഞ്ചായത്തിലെ പ്രാദേശികമായി വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ശില്പശാലയിലെ ചർച്ചാവിഷയമായിരുന്നു.സൗരവർകവേലികൾ
പത്തിന്റെ നിറവിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
മേപ്പാടി : വയനാട് ജില്ലയിലെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് നിർണായക ഇടപെടലുകൾ നടത്തി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പത്താം വാർഷികത്തിലേക്ക് കടക്കുന്നു.ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ എന്നവരുടെ ദീർഘവീക്ഷണത്തിൽ,ഡി എം എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന് കീഴിൽ 2016-ലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 23,24 തീയതികളിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീറിന്റെ സാന്നിധ്യത്തിൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടികളിൽ കേരളാ സംസ്ഥാന ഫാർമസി
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു.ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.പവന്‍ വില 1,08,000 രൂപയാണ്
തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 8,640 രൂപയുമാണ്.വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 315 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണി അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഇന്ന് പുതിയ റെക്കോഡുകള്‍ കുറിച്ചു.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,670 ഡോളറിന്
യുവാക്കൾ നാടിൻ്റെ കരുത്ത് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല
വെള്ളമുണ്ട : യുവാക്കൾ നാടിൻ്റെ കരുത്താണെന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ യുവാക്കൾ മറ്റ് പഞ്ചായത്ത്കൾക്ക് മാതൃകയാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നാടിന് മാതൃകയാകണമെന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല പറഞ്ഞു.സി എഫ് സി ക്ലബ് സംഘടിപ്പിക്കുന്ന വി പി എൽ ടൂർണമെൻ്റ് മുന്നൊരുക്ക പ്പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റംല മുഹമ്മദ്.ഷമീർ.ആശംസകൾ നേർന്നു മുരളിമാഷ്.ഹമീദ്.ടി അസീസ്.അഷ്കർ ടി ബി.ഹാരിസ്.മുജിബ്.സാലിം.സദിഖ് പി തുടങ്ങിയവർ സംസാരിച്ചു.
‘എൻ്റെ മകൻ പാവമായിരുന്നു,അവൻ പേടിച്ചു പോയി;ഷിംജിതയെ പിടി കൂടണം,നീതി കിട്ടണം’ ; ദീപക്കിന്റെ മാതാപിതാക്കള്‍
കോഴിക്കോട് : ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍.ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.ഒരു പെണ്ണിനോടും മകൻ മോശമായി പെരുമാറിയിട്ടില്ല.എൻ്റെ മകൻ പാവമായിരുന്നുവെന്നും അവൻ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു.ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ അച്ഛൻ ചോയി. ശിക്ഷ വാങ്ങി കൊടുക്കണം.മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്.പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന്
നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് : നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.നാല് വയസ്സുകാരി അംഗന്‍വാടിയില്‍ വെച്ച് ജീവനക്കാരിയോട് വയറില്‍ വേദനിക്കുന്നതായി പറയുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.പിന്നീട് ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.മുക്കം
ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന: 3.64 ലക്ഷം രൂപ പിഴ ഈടാക്കി
പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി.അമിത വില ഈടാക്കല്‍,തൂക്കത്തില്‍ കുറച്ച് വില്‍പന,പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന,മായം ചേര്‍ന്ന ജ്യൂസ് വില്‍പന,അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്,കേടായ ഭക്ഷണ സാധനങ്ങളുടെ വില്‍പന,ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍,പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പന,അളവ് തൂക്ക് ഉപകരണം യഥാസമയം പുനപരിശോധന നടത്തി മുദ്ര ചെയ്യാതെ ഉപയോഗിച്ചത് തുടങ്ങിയ
